സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കുന്നുവെന്ന്
Friday, September 18, 2020 12:06 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം, ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ആ​രോ​പി​ച്ചു. കൊ​യി​ലാ​ണ്ടി, താ​മ​ര​ശേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ലെ 10 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 13 വി​ല്ലേ​ജു​ക​ളാ​ണ് മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​യ​മം ന​ട​പ്പാ​ക്കി​യാ​ൽ പ്ര​സ്തു​ത മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ കു​ടി​യൊ​ഴി​ഞ്ഞു​പോ​കേ​ണ്ടി വ​രും. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ യു​ഡി​എ​ഫ് നേ​തൃ​ത്വം മ​ല​യോ​ര സം​ര​ക്ഷ​ണ സ​മി​തി​യെ​ന്ന പേ​രി​ൽ സം​ഘ​ട​യ്ക്ക് രൂ​പം ന​ൽ​കി മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി വ​രി​ക​യാ​ണ്. ഒ​രു ക​ർ​ഷ​ക​നെ​യും അ​വ​രു​ടെ കൈ​വ​ശ കൃ​ഷി​ഭൂ​മി​യും വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു​കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്ന​താ​ണ് യു​ഡി​എ​ഫ് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് തി​രു​നെ​ല്ലി വി​ല്ലേ​ജും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​യാ​ണ്. ഇ​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.