പ​രി​സ്ഥി​തിലോ​ല മേ​ഖ​ല: സ​ർ​ക്കാ​ർ നി​ല​പാ​ട് ജ​ന​ദ്രോ​ഹ​പ​രം
Friday, September 18, 2020 12:06 AM IST
പു​ൽ​പ്പ​ള്ളി: വ​ന്യ​ജീ​വി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ന​യം ജ​ന​ദ്രോ​ഹ​പ​ര​മാ​ണെ​ന്ന് മുള്ളൻകൊല്ലി ഫൊ​റോ​ന കൗ​ണ്‍​സി​ൽ​യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ കേ​ന്ദ്ര മ​ന്ത്രാ​ല​യം പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ -പ്ര​ത്യേ​കി​ച്ച് വ​യ​നാ​ട​ൻ ജ​ന​ത ഇ​വി​ടെ​നി​ന്നും കു​ടി​യൊ​ഴി​ഞ്ഞു പോ​കേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​കും. നി​ല​വി​ൽ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യം​മൂ​ലം വ​യ​നാ​ട​ൻ​ജ​ന​ത പൊ​റു​തി മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ വ​യ​നാ​ട്ടി​ലെ നാ​ല് വി​ല്ലേ​ജു​ക​ളാ​ണ് പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളാ​കു​ന്ന​തെ​ങ്കി​ലും വി​ജ്ഞാ​പ​ന​ത്തി​ലെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​തേ​പ​ടി ന​ട​പ്പാ​ക്കി​യാ​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും കു​ടി​യൊ​ഴി​ഞ്ഞു പോ​കേ​ണ്ട​താ​യി വ​രും.

നി​ല​വി​ലു​ള്ള വ​ന​ത്തി​ൽ​നി​ന്നും വാ​യു ദൂ​ര​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യി​ൽ വ​രും. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ്ണ​മാ​യും ഈ ​പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടും. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഏ​താ​ണ്ട് പൂ​ർ​ണ്ണ​മാ​യി​ത്ത​ന്നെ ക​ർ​ണാ​ട​ക വ​ന​ത്തോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന മേ​ഖ​ല​ക​ളാ​ണ്. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നു ചു​റ്റും വ​ന​മാ​ണ്.
മ​നു​ഷ്യ​രെ വ​ന്യ​മൃ​ഗ​ങ്ങ​ളേ​ക്കാ​ൾ താ​ഴ്ന്ന നി​ല​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന ഈ ​വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണം. പ്ര​ശ്ന​ത്തി​ൽ ജ​ന​മു​ന്നേ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ക​ർ​ണാ​ട​ക ന​ട​പ്പാ​ക്കി​യ രാ​ത്രി​കാ​ല യാ​ത്രാ​നി​രോ​ധ​ന​ത്തി​ന്‍റെ ഫ​ല​മാ​യി​രി​ക്കും ഇ​തി​നു​മു​ണ്ടാ​കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടാ​ക്കാ​ട്ടി.

സ​മാ​ന​ചി​ന്താ​ഗ​തി​ക്കാ​രു​മാ​യി യോ​ജി​ച്ച് പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ൽ ക​ണ്‍​വെ​ൻ​ഷ​നു​ക​ൾ വി​ളി​ച്ചു ചേ​ർ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗം 20ന് ​പു​ൽ​പ്പ​ള​ളി തി​രു​ഹൃ​ദ​യ​ദേ​വാ​ല​യ​ത്തി​ൽ ചേ​രു​ം. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ത​ല യോ​ഗം 19-ന് ​ചേ​രും. മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് തേ​ക്ക​നാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന​ന്ത​വാ​ടി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ പാ​ലം​പ​റ​ന്പി​ൽ വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി, ബാ​ബു ന​ന്പു​ടാ​കം, ബെ​ന്നി അ​മ​രി​കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.