ട്രെയി​ല​ർ ഉ​ൾ​പ്പെ​ടു​ത്തി ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല: കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു ട്രാ​ക്ട​ർ വാ​ങ്ങി​യ​വ​ർ വെ​ട്ടി​ലാ​യി
Sunday, September 20, 2020 11:52 PM IST
ക​ൽ​പ്പ​റ്റ:​ട്രെ​യി​ല​ർ ഉ​ൾ​പ്പെ​ടു​ത്തി പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വി​സ​മ്മ​തി​ക്കു​ന്ന​തു കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു ട്രാ​ക്ട​ർ വാ​ങ്ങി​യ അ​നേ​കം ആ​ളു​ക​ളെ ഗ​തി​കേ​ടി​ലാ​ക്കി. വാ​യ്പ​യെ​ടു​ത്തു ട്രാ​ക്ട​ർ വാ​ങ്ങി​യ​വ​ർ ട്രെ​യി​ല​ർ കൂ​ട്ടി​ച്ചേ​ർ​ത്തു ഓ​ടി​ക്കാ​ൻ ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ്.​ട്രെ​യി​ല​ർ അ​റ്റാ​ച്ച്ഡ് പ​ബ്ലി​ക് ര​ജി​സ്ട്രേ​ഷ​ന്‍റെ അ​ഭാ​വ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ട്രാ​ക്ട​ർ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​വ​ർ ജി​ല്ല​യി​ലു​ണ്ട്.10 ല​ക്ഷം രൂ​പ വ​രെ വി​ല​വ​രു​ന്ന​താ​ണ് ട്രാ​ക്ട​ർ. വാ​യ്പ​ക​ൾ യ​ഥാ​സ​മ​യം ത​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​തെ​യും കൃ​ഷി​ക്കാ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ക​ൽ​പ്പ​റ്റ ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ 2018 ഏ​പ്രി​ലി​നു​ശേ​ഷം അ​ഗ്രി​ക​ൾ​ച്ച​റ​ൽ ട്രാ​ക്ട​ർ ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്തു പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ ന​ൽ​കു​ന്നി​ല്ല. ട്രാ​ക്ട​ർ പ്രൈ​വ​റ്റ് കാ​രി​യേ​ജാ​യി മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ട്ര​യി​ല​ർ അ​റ്റാ​ച്ചു ചെ​യ്യാ​ൻ വി​സ​മ്മ​തി​ക്കു​ക​യു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള്ള ട്രാ​ക്ട​ർ ട്ര​യി​ല​ർ ഘ​ടി​പ്പി​ച്ചു പൊ​തു​നി​ര​ത്തി​ലി​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​മു​ണ്ട്.

2019 മാ​ർ​ച്ച് 29ലെ ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്തു അ​ഗ്രി​ക​ൾ​ച്ച​ർ ട്രാ​ക്ട​റി​നു പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു.​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ​നു​സ​രി​ച്ചു ഭാ​ര​ത് സ്റ്റേ​ജ് ഫോ​ർ(​ബി​എ​സ് 4) ​എ​മി​ഷ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡു​ള്ള വാ​ഹ​ന​മാ​ണെ​ങ്കി​ൽ മാ​ത്ര​മേ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യൂ.​എ​ന്നാ​ൽ ബി​എ​സ് ഫോ​ർ(​ടേം 111എ) ​എ​മി​ഷ​ൻ സ്്റ്റാ​ൻ​ഡേ​ർ​ഡു​ള്ള അ​ഗ്രി​ക​ൾ​ച്ച​ർ ട്രാ​ക്ട​ർ ബി​എ​സ് ഫോ​ർ എ​മി​ഷ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡി​നു തു​ല്യ​മാ​ണെ​ന്നു ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ 2017 ഏ​പ്രി​ൽ നാ​ലി​നു ക​ത്തി​ലു​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ർ​ടി​ഒ ഓ​ഫീ​സു​ക​ളി​ൽ ട്രാ​ക്ട​ർ മാ​ത്രം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

നോ​ണ്‍ ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​മാ​ണ് ട്രാ​ക്ട​ർ.​ഇ​തി​നോ​ടു ട്രെ​യി​ല​ർ ചേ​ർ​ക്കു​ന്പോ​ൾ വാ​ഹ​നം ഗു​ഡ്സ് കാ​രി​യേ​ജ് ആ​കു​ക​യും കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന​ച്ച​ട്ട​ത്തി​ലെ 2(0)യ്ക്കു ​കീ​ഴി​ലെ കാ​റ്റ​ഗ​റി ’എ​ൻ’​ൽ വ​രി​ക​യും ചെ​യ്യും.​കു​റ​ഞ്ഞ​തു നാ​ലു ച​ക്ര​ങ്ങ​ളു​ള്ള​തും ആ​ളു​ക​ളെ കൂ​ടാ​തെ ച​ര​ക്കും ക​യ​റ്റാ​വു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കാ​റ്റ​ഗ​റി ’എ​ൻ’​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. എ​ന്നി​രി​ക്കെ ട്രെ​യി​ല​ർ ചേ​ർ​ത്ത ട്രാ​ക്ട​റി​നു പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു സു​പ്രിം കോ​ട​തി ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ഭാ​ഷ്യം.

വ​യ​നാ​ട്ടി​ലെ ക​ർ​ഷ​ക​രി​ൽ ചി​ല​ർ ട്രാ​ക്ട​റും ട്രെ​യി​ല​റും ഒ​ന്നി​ച്ചു​വാ​ങ്ങി​യ​താ​ണ്.​പു​തി​യ ട്രാ​ക്ട​ർ വാ​ങ്ങി പ​ഴ​യ ട്ര​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​വ​രും പ​ഴ​യ പ​ബ്ലി​ക് കാ​രി​യേ​ജ് ട്രാ​ക്ട​ർ പ്രൈ​വ​റ്റ് കാ​രി​യേ​ജാ​യി മാ​റ്റി​യ​പ്പോ​ൾ ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്യാ​ൻ അ​നു​വാ​ദം ല​ഭി​ക്കാ​ത്ത​വ​രും ക​ർ​ഷ​ക​ർ​ക്കി​ട​യി​ലു​ണ്ട്.

കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു വാ​ങ്ങു​ന്ന ട്രാ​ക്ട​ർ ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്തു പ​ബ്ലി​ക് കാ​രി​യേ​ജാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന വി​വ​രം ഡീ​ല​ർ​മാ​ർ ക​ർ​ഷ​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കാ​രി​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

നി​ർ​മാ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ,കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള ട്രാ​ക്ട​റു​ക​ൾ,കൊ​യ്ത്തു​മെ​തി യ​ന്ത്രം,പ​വ​ർ ടി​ല്ല​ർ(​ഭാ​ര​ത് സ്റ്റേ​ജ് ത്രീ ​കോ​ണ്‍​ഫി​ഗു​റേ​ഷ​ൻ)​എ​ന്നി​വ​യു​ടെ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ആ​ൻ​ഡ് ഹൈ​വേ​സ് മ​ന്ത്രാ​യ​ല​യം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ​ക്കു 2020 മാ​ർ​ച്ച് 17നു ​ക​ത്ത് ന​ൽ​കി​യി​രു​ന്നു.​

ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ശ​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. 1989ലെ ​കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന​ച്ച​ട്ട​ത്തി​ലെ റൂ​ൾ 115 എം,​എ​ൻ,എ​ൽ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ​യും 115 എ ​നി​ർ​മാ​ണ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള​ട​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ,കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു​ള്ള ട്രാ​ക്ട​റു​ക​ൾ,കൊ​യ്ത്തു​മെ​തി യ​ന്ത്രം,പ​വ​ർ ടി​ല്ല​ർ എ​ന്നി​വ​യു​ടെ​യും എ​മി​ഷ​ൻ മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

റൂ​ൾ 115 എ​യി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു 2017 മാ​ർ​ച്ച് 29ലെ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രും എം.​സി മേ​ത്ത​യു​മാ​യു​ള്ള കേ​സി​ൽ 2017 മെ​യ് എ​ട്ടി​നു പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്ത്. റൂ​ൾ 115 എ​യി​ൽ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ക​ത്തി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്തു അ​ഗ്രി​ക​ൾ​ച്ച​റ​ർ ട്രാ​ക്ട​റു​ക​ൾ​ക്കു പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു വാ​ങ്ങി​യ ട്രാ​ക്ട​റു​ക​ൾ​ക്കു ട്രെ​യി​ല​ർ അ​റ്റാ​ച്ചു​ചെ​യ്തു പ​ബ്ലി​ക് കാ​രി​യേ​ജ് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഉ​ത്ത​ര​വ് ഇ​റ​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.​ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്രൈ​വ​റ്റ് കാ​രി​യേ​ജാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ട്രാ​ക്ട​ർ ട്ര​യി​ല​ർ ഘ​ടി​പ്പി​ച്ചു പൊ​തു​നി​ര​ത്തി​ൽ ഓ​ടു​ന്പോ​ൾ ഉ​ട​മ​ക​ൾ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​ന്നി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നു ട്രാ​ക്ട​ർ വാ​ങ്ങി​യ​വ​ർ​ക്കു കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ബ്സി​ഡി ര​ണ്ടു വ​ർ​ഷ​മാ​യി ആ​ർ​ക്കും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​വ​ലാ​തി​യും ക​ർ​ഷ​ക​ർ​ക്കു​ണ്ട്.