കേന്ദ്ര സർക്കാരിനെതിരേ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​ക്ഷോ​ഭം നാ​ളെ
Monday, September 21, 2020 11:17 PM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ടും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ​ക്കെ​തി​രാ​യും കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യി നാ​ളെ രാ​വി​ലെ 11ന് ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
കേ​ന്ദ്ര​സ​ർ​ക്കാർ തൊ​ഴി​ല​വ​കാ​ശ നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​യം, പ്ര​തി​രോ​ധം, റെ​യി​ൽ​വേ ഉ​ൾ​പ്പ​ടെ​യു​ള്ള മ​ർ​മ്മ പ്ര​ധാ​ന മേ​ഖ​ല​യി​ലെ ഓ​ഹ​രി വി​റ്റ​ഴി​ച്ചു​കൊ​ണ്ട് അ​തി​തീ​വ്ര​മാ​യ സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണ ന​ട​പ​ടി തു​ട​രു​ക​യാ​ണ്.
കോ​വി​ഡ് കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 20 ല​ക്ഷം കോ​ടി​യു​ടെ പാ​ക്കേ​ജ് വ​ൻ​കി​ട കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് അ​വ​രു​ടെ കീ​ശ വീ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ല​ക്ഷ്യം വെ​ച്ചാ​ണ് ന​ട​പ്പാ​ക്കി​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് കൈ​യ്യ​ട​ക്കി​വെ​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്.
ഒ​രോ വ​ർ​ഷ​വും ര​ണ്ട് കോ​ടി തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു അ​ധി​കാ​ര​ത്തി​ൽ വ​ന്ന മോ​ദി നി​ല​വി​ലു​ള്ള തൊ​ഴി​ൽ ഇ​ല്ലാ​താ​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് രാ​ജ്യ​ത്തെ എ​ത്തി​ച്ചു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി, ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ത്തി​നെ​തി​രെ നാ​ളെ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ്ണ വ​ന്പി​ച്ച വി​ജ​യ​മാ​ക്കാ​ൻ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് സം​യു​ക്ത​ട്രേ​ഡ് യൂ​ണി​യ​ൻ വ​യ​നാ​ട് ജി​ല്ലാ​ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.
സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ഗ​ത​ൻ, വി.​വി. ബേ​ബി, പി.​കെ. മൂ​ർ​ത്തി, സി.​എ​സ്. സ്റ്റാ​ൻ​ലി, സി. ​മൊ​യ്തീ​ൻ​കു​ട്ടി, എ​ൻ.​ഒ ദേ​വ​സ്യ, ഡി. ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.