മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി പ​രാ​തി
Wednesday, September 23, 2020 12:12 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി മ​ത്സ്യ മൊ​ത്ത​വ്യാ​പാ​ര വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി പ​രാ​തി. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് തി​ക​ച്ചും വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് മൊ​ത്ത​വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ബൈ​പ്പാ​സ് റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് മാ​ന​ന്ത​വാ​ടി​യി​ൽ മ​ത്സ്യ​ത്തി​ന്‍റെ മൊ​ത്ത ക​ച്ച​വ​ടം ന​ട​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ച​ളി​ക്കു​ള​മാ​കു​ന്ന​തും വൃ​ത്തി​ഹീ​ന​വും ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന സ്ഥ​ല​ത്തു​മാ​ണ് അ​തി​രാ​വി​ലെ മൊ​ത്ത​വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. മ​ത്സ്യം കൊ​ടു​ക്കു​ന്ന​വ​രും വാ​ങ്ങു​ന്ന​വ​രും ഇ​വി​ടു​ത്തെ ചെ​ളി​യും മ​ണ​വും അ​ടി​ച്ചു വേ​ണം വി​പ​ണ​നം ന​ട​ത്താ​ൻ.
മാ​ന​ന്ത​വാ​ടി​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും സൈ​ക്കി​ളി​ലും ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും മ​റ്റും ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ അ​തി​രാ​വി​ലെ ഈ ​വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ക​ച്ച​വ​ട​ത്തി​നാ​യി മ​ത്സ്യം ശേ​ഖ​രി​ക്കു​ന്ന​ത്. ഈ ​ക​ച്ച​വ​ട​ത്തി​ൽ ഒ​രു രൂ​പ പോ​ലും ന​ഗ​ര​സ​ഭ​യ്ക്ക് വ​രു​മാ​ന​വു​മി​ല്ല. അ​തു കൊ​ണ്ട് ത​ന്നെ മൊ​ത്ത​വ്യാ​പാ​ര​ത്തി​ന് അ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. അ​തെ സ​മ​യം ആ​ധു​നി​ക​മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വു​ന്ന​തു വ​രെ നി​ല​വി​ൽ ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​മാ​യി സം​സാ​രി​ച്ച​താ​യും ന​ല​നി​ല​യി​ൽ മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ത​ന്നെ ഒ​രു​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.