നീ​ല​ഗി​രി​യി​ൽ 79,769 പേർക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, September 23, 2020 12:12 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​തു​വ​രെ 79,769 പേ​ർക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ളക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3000 പി​ന്നി​ട്ടു. ദി​നം​പ്ര​തി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ​യാ​ണ് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം.

കി​സാ​ൻ പ​ദ്ധ​തി: 414 പേ​രു​ടെ ബാ​ങ്ക്
അ​ക്കൗ​ണ്ടു​ക​ൾകൂ​ടി റ​ദ്ദാ​ക്കി

ഗൂ​ഡ​ല്ലൂ​ർ: കി​സാ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ർ​ഷ​ക സ​ഹാ​യ നി​ധി​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല​യി​ൽ 414 പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി. നേ​ര​ത്തെ 44 പേ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രെ ലി​സ്റ്റി​ൽ തി​രു​കി ക​യ​റ്റു​ക​യും അ​ർ​ഹ​ത​യു​ള്ള​വ​രെ ലി​സ്റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ർ​ഷ​ക​ർ അ​ല്ലാ​ത്ത ധാ​രാ​ളം പേ​ർ ലി​സ്റ്റി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഏ​ഴ് ല​ക്ഷം രൂ​പ വീ​ണ്ടെ​ടു​ത്ത​താ​യും പ​ത്ത് ല​ക്ഷം രൂ​പ ഇ​നി വീ​ണ്ടെ​ടു​ക്കാ​നു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ അ​റി​യി​ച്ചു.