ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ട്ട കോ​വി​ഡ് രോ​ഗി​യാ​യ കൊ​ല​ക്കേ​സ് പ്ര​തി കു​ന്നൂ​രി​ൽ പി​ടി​യി​ൽ
Wednesday, September 23, 2020 11:16 PM IST
ഗൂ​ഡ​ല്ലൂ​ർ: സേ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി കു​ന്നൂ​രി​ൽ പി​ടി​യി​ൽ. ഓ​മ​ല്ലൂ​ർ ക​ട്ടി​നാ​യ്ക്ക​ൻ​പെ​ട്ടി സ്വ​ദേ​ശി ന​രേ​ശ്കു​മാ​റാ​ണ്(20) കു​ന്നൂ​ർ ബ​ർ​ലി​യാ​റി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ബൈക്കിൽ സഞ്ചരിച്ച പ്രതി വെ​ല്ലിം​ഗ്ട​ണ്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ സേ​ലം പോ​ലീ​സി​നു കൈ​മാ​റി.

സേ​ലം മ​ല്ലൂ​രി​ൽ ക​ഴി​ഞ്ഞ 16നു ​അ​റു​പ​ത്ത​ഞ്ചു​കാ​രി ല​ക്ഷ്മി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പ്ര​തി​യാ​ണ് ന​രേ​ശ്കു​മാ​ർ. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് സേ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് ന​രേ​ശ്കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.