കാർഷിക ബില്ലുകൾ റ​ദ്ദാ​ക്ക​ണം: മ​ര​ക്ക​ട​വ് ആ​ക്‌ഷൻ ക​മ്മി​റ്റി
Wednesday, September 23, 2020 11:20 PM IST
പു​ൽ​പ്പ​ള്ളി: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ലു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നു മ​ര​ക്ക​ട​വ് ആ​ക്‌ഷൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ​ക്കു​ചു​റ്റും പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പെ​രി​ക്ക​ല്ലൂ​ർ, മ​ര​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​ജീ​വി ശ​ല്യ​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന്‍റെ ല​ഘൂ​ക​ര​ണ​ത്തി​നു വ​ണ്ടി​ക്ക​ട​വു മു​ത​ൽ പെ​രി​ക്ക​ല്ലൂ​ർ വ​രെ 14 കി​ലോ​മീ​റ്റ​ർ വേ​ലി നി​ർ​മാ​ണ​ത്തി​നു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ഷി​നു ക​ച്ചി​റ​യി​ൽ, ജോ​സ് നെ​ല്ലേ​ടം, ജോ​സ് ചെ​റി​യാ​ൻ, പി.​വി. സെ​ബാ​സ്റ്റ്യ​ൻ, സ്റ്റെ​ഫി​ൻ എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​സാ​ന്േ‍​റാ അ​ന്പ​ല​ത്ത​റ സ്വാ​ഗ​തം പ​റ​ഞ്ഞു.