ആ​ദി​വാ​സി യു​വാ​വ് പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, September 25, 2020 10:01 PM IST
ഗൂ​ഡ​ല്ലൂ​ർ:​ആ​ദി​വാ​സി യു​വാ​വി​നെ പൊ​ന്നാ​നി പു​ഴ​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ല്ലാ​ക്കോ​ട്ട കു​ന്ദ​ലാ​ടി ക​ട​ല​കൊ​ല്ലി കേ​ശ​വ​നാ​ണ്(38)​മ​രി​ച്ച​ത്.​അ​ഴു​കി​യ മൃ​ത​ദേ​ഹം പു​ഴ​യി​ലെ മാ​ണി​ക്കു​ന്നു ഭാ​ഗ​ത്തു ഇ​ന്ന​ലെ പ​ക​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.​അ​ഗ്നി-​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ത്ത​ത്.​

നാ​ലു​ദി​വ​സ​മാ​യി കേ​ശ​വ​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.​നെ​ല്ലാ​ക്കോ​ട്ട പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.