വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണം നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്നു
Thursday, October 1, 2020 12:09 AM IST
പു​ൽ​പ്പ​ള്ളി: വി​ള ഇ​ൻ​ഷ്വ​റ​ൻ​സി​ന് മു​ഴു​വ​ൻ രേ​ഖ​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി കം​പ്യൂ​ട്ട​ർ​വ​ത്ക്ക​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​കു​ന്നു. കൃ​ഷി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കു​ന്ന​തി​ന് 2020 ഓ​ഗ​സ്റ്റ് 17 മു​ത​ൽ ക​ർ​ഷ​ക​ർ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കൃ​ഷി വ​കു​പ്പ് ഉ​ത്ത​ര​വ്. എ​ന്നാ​ൽ ജി​ല്ല​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് നെ​ൽ​ക​ർ​ഷ​ക​ർ പാ​ട​ശേ​ഖ​ര സ​മി​തി വ​ഴി പ്രീ​മി​യം ന​ൽ​കി​യ​വ​രാ​ണ്.

ഈ ​സീ​സ​ണി​ൽ കൂ​ടി മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ പാ​ട​ശേ​ഖ​ര സ​മി​തി വ​ഴി ഗ്രൂ​പ്പ് ഇ​ൻ​ഷ്വ​റ​ൻ​സ് രീ​തി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​ക​രി​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് അ​ഗ്രി​ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി. ​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. സു​ഭാ​ഷ്, കെ. ​ശി​വ​ദാ​സ​ൻ, എം.​വി. ല​ത്തീ​ഫ്, ഷി​ബു ജി. ​സ്ക​റി​യ, സി.​എ​സ്. ര​തീ​ഷ്, എ.​കെ. നീ​തു, ഷൈ​ന പൗ​ലോ​സ്, എ​സ്. പ്ര​വീ​ണ്‍, അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.