നീ​റ്റ്, കീം ​പ്ര​വേ​ശ​ന പ​രി​ശീ​ല​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, October 1, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: 2020 മാ​ർ​ച്ചി​ലെ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ സ​യ​ൻ​സ്, ക​ണ​ക്ക് ഉൾപ്പടെ നാ​ല് വി​ഷ​യ​ത്തി​നെ​ങ്കി​ലും ബി ​ഗ്രേ​ഡ് ല​ഭി​ച്ച പ​ട്ടി​ക​വ​ർ​ഗ്ഗ വി​ദ്യാ​ർഥി​ക​ൾ​ക്ക് 2021 ലെ ​നീ​റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള കോ​ച്ചിം​ഗ് ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​ന​ം ന​ൽ​കു​ം.

പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള പ​ട്ടി​ക വ​ർ​ഗ്ഗ വി​ദ്യാ​ർ​ത്ഥി​ക​ൾ പേ​ര്, മേ​ൽ​വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, പ​രി​ശീ​ല​നം ക്ര​മീ​ക​രി​ക്കു​ന്ന സ്ഥ​ല​ത്ത് താ​മ​സി​ച്ച് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള സ​മ്മ​ത​പ​ത്രം, ര​ക്ഷി​താ​വി​ന്‍റെ സ​മ്മ​ത​പ​ത്രം, പ്ല​സ്ടു പ​രീ​ക്ഷ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജാ​തി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ​ളു​ടെ പ​ക​ർ​പ്പ് എ​ന്നി​വ സ​ഹി​തം ഐ​ടി​ഡി​പി ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​വ​സാ​ന തീ​യ​തി മൂ​ന്ന്. ഫോ​ണ്‍: 04936 202232