തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​വ​നം: പീ​വീ​സ് ഗ്രൂ​പ്പ് ഒ​രേ​ക്ക​ർ സ്ഥ​ലം ന​ൽ​കി
Thursday, October 1, 2020 12:11 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ടു നി​ർ​മി​ക്കു​ന്ന​തി​നു പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​ല​ന്പൂ​ർ പീ​വീ​സ് ഗ്രൂ​പ്പ്(​ബ്രി​ഡ്ജ് വേ)​ഒ​രേ​ക്ക​ർ ഭൂ​മി സ​ർ​ക്കാ​രി​ന് സൗ​ജ​ന്യ​മാ​യി ന​ൽ​കി. കോ​ട്ട​പ്പ​ടി വി​ല്ലേ​ജി​ൽ പീ​വീ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ന്പ്ര എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ഒ​രേ​ക്ക​ർ ഭൂ​മി വി​ട്ടു​കൊ​ടു​ത്ത​ത്. പീ​വീ​സ് ഗ്രൂ​പ്പി​നു വേ​ണ്ടി ചെ​ന്പ്ര എ​സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ പി.​വി. അ​ലി മു​ബാ​റ​ക് സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. പീ​വീ​സ് ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി അ​ഡ്വ.​വി. അ​ൻ​വ​ർ സാ​ദ​ത്ത്, ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ കെ. ​സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പീ​വീ​സ് ഗ്രൂ​പ്പ് ന​ൽ​കി​യ ഭൂ​മി​യി​ൽ ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭൂ​ര​ഹി​ത- ഭ​വ​ന​ര​ഹി​ത തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണം.​ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​മെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.