റേ​ഷ​ന​രി ക​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്ന്
Thursday, October 1, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു ചാ​ക്കി​ൽ നി​റ​ച്ച​ത​ട​ക്കം നാ​ല് ട​ണ്ണി​ല​ധി​കം റേ​ഷ​ൻ അ​രി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ​ക​ട​ക​ളി​ലേ​ക്കു​ള്ള അ​രി മ​റ്റി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചു മ​റി​ച്ചു​വി​ൽ​ക്കു​ന്ന മാ​ഫി​യ ജി​ല്ല​യി​ൽ സ​ജീ​വ​മാ​ണ്. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും ത​ട​യേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും ഉ​ത്ത​ര​വാ​ദി​ത്തം മ​റ​ക്കു​ക​യാ​ണെ​ന്നു ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റ് ഷി​ജു കൊ​മ്മ​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ജേ​ഷ്, ര​ജി​ത്ത് ക​മ്മ​ന, നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.