റേ​ഷ​ൻ ക​രി​ഞ്ച​ന്ത: സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും പോ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, October 1, 2020 12:11 AM IST
മാ​ന​ന്ത​വാ​ടി: കെ​ല്ലൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വീ​ട്ടി​ൽ​നി​ന്നു എ​ഫ്സി​ഐ മു​ദ്ര​യു​ള്ള 64 ചാ​ക്കു​ക​ളി​ലും പ്ര​ത്യേ​ക ബ്രാ​ൻ​ഡ് മു​ദ്ര​യു​ള്ള 20 കി​ലോ​ഗ്രാ​മി​ന്‍റെ 242 ചാ​ക്കു​ക​ളി​ലും നി​റ​ച്ച റേ​ഷ​ൻ അ​രി ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പും പോ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ല്ലൂ​ർ മൊ​ക്ക​ത്തെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റോ​ക്ക് പ​രി​ശോ​ധ​ന തു​ട​ങ്ങി.

സി​വി​ൽ സ്പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്രം ഗോ​ഡൗ​ണി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തു നാ​ട്ടു​കാ​ർ അ​നു​വ​ദി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റോ​ക്കെ​ടു​പ്പ്. ഇ​ന്നു പൂ​ർ​ത്തി​യാ​കും. കെ​ല്ലൂ​രി​ലെ​യും സ​മീ​പ​ത്തെ​യും ര​ണ്ടു റേ​ഷ​ൻ​ക​ട​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പോ​ലീ​സ് വി​ജി​ല​ൻ​സ് വി​ഭാ​ഗം ഇ​ന്ന​ലെ നാ​ട്ടു​കാ​രി​ൽ​നി​ന്നും സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി.