ബാ​ബ​റി കേ​സി​ൽ കോ​ട​തിവി​ധി ദൗ​ർ​ഭാ​ഗ്യ​ക​രം:​ പി.​പി.​എ. ക​രീം
Thursday, October 1, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ പ്ര​തി​ക​ളെ വെ​റു​തേ​വി​ട്ട കോ​ട​തി വി​ധി ദൗ​ർ​ഭാ​ഗ്യ​ക​ര​വും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളി​ൽ വേ​ദ​ന​വും നി​രാ​ശ​യും ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും മു​സ്‌ലിം​ ലീ​ഗ് വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​എ. ക​രീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​കൂ​ടം ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്പോ​ൾ അ​വ​സാ​ന ആ​ശ്വാ​സ​മാ​വേ​ണ്ട കോ​ട​തി​ക​ളി​ൽ​നി​ന്നു നീ​തി ല​ഭി​ക്കാ​തെ​വ​രു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.