കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം
Monday, October 19, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു​കു​ന്ന്, കു​പ്പ​ത്തോ​ട് വി​ല്ലേ​ജു​ക​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് ജ​ല ജീ​വ​ൻ മി​ഷ​ൻ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. എ​ഴാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യു​ടെ ഗു​ണം ല​ഭി​ക്കും. പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന് 7.50 കോ​ടി രൂ​പ​യാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക​ളു​ടെ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ കേ​ര​ള ജ​ല അ​ഥോ​റി​റ്റി, ഭൂ​ജ​ല വ​കു​പ്പ്, ജ​ല​നി​ധി എ​ന്നീ വ​കു​പ്പു​ക​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദ്ദേ​ശം ന​ൽ​കി. ജ​ല അ​ഥോ​റി​റ്റി എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ടി. ​തു​ള​സീ​ധ​ര​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ടെ​ണ്ട​ർ ക്ഷ​ണി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ വ​നി​ത ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ​ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​ന് ടെ​ണ്ട​ർ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി ന​വം​ബ​ർ മൂ​ന്ന്. ഫോ​ണ്‍ 04936 296362.