ആ​ന​ക്ക​ള്ള​ക്ക​ട​ത്തു സം​ഘ​ത്തി​നെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​രു​ത്: വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മ​തി
Monday, October 19, 2020 11:53 PM IST
ക​ൽ​പ്പ​റ്റ: മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ന​ക​ളെ വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്ത​രു​തെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചും വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ചും ഒ​റീ​സ, ബീ​ഹാ​ർ, ആ​ന്ത​മാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി കേ​ര​ള​ത്തി​ലേ​ക്ക് 200ൽ​പ​രം ആ​ന​ക​ളെ ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ അ​ന്ത​ർ സം​സ്ഥാ​ന മാ​ഫി​യ​ക്കെ​തി​രെ വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച നി​യ​മ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
200 ല​ധി​കം ആ​ന​ക​ളെ കേ​ര​ള​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി യൂ ​ട്യൂ​ബ് വീ​ഡി​യോ​യി​ൽ കൊ​ല്ല​ത്തു​ള്ള ആ​ന​യു​ട​മ​യും ആ​ന വ്യാ​പാ​രി​യു​മാ​യ വി. ​ഷാ​ജി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. തൃ​ശൂ​രി​ലെ ആ​ന ഉ​ത്സ​വ സം​ര​ക്ഷ​ണ സ​ഹാ​യ സ​മി​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കു​ക​യും ഷാ​ജി, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വി.​എം. പ്ര​ശാ​ന്ത് തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 15 ആ​ന​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ആ​ന​ക​ളെ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ലൂ​ടെ ന​ട​ന്ന കോ​ടി​ക്ക​ണ​ക്കി​ന്ന് രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണ്. അ​ന്വേ​ഷ​ണം ത​ട​ഞ്ഞു കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ന​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്ക​രു​തെ​ന്നും വ​യ​നാ​ട് പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മ​തി ആ​വ​ശ്യ​പ്പെ​ട്ടു.