കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Monday, October 19, 2020 11:54 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടു​പ​ന്നി​യു​ടെ ഇ​റ​ച്ചി​യു​മാ​യി ര​ണ്ടുപേ​രെ വ​നം​വ​കു​പ്പ് അ​റ​സ്റ്റു ചെ​യ്തു. ടാ​ൻ​ടി എ​സ്റ്റേ​റ്റി​ലെ പാ​ണ്ഡ്യാ​ർ ഡി​വി​ഷ​നി​ലെ റേ​ഞ്ച് മൂ​ന്നി​ലാ​ണ് സം​ഭ​വം.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഡാ​നി​യ​ൽ (24), സു​ന്ദ​ർ (37) എ​ന്നി​വ​രെ​യാ​ണ് റേ​ഞ്ച​ർ ഗ​ണേ​ഷ​ൻ അ​റ​സ്റ്റു ചെ​യ്ത​ത്. സോ​ളാ​ർ വേ​ലി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യെ ഇ​വ​ർ കൊ​ന്ന് ഇ​റ​ച്ചി പാ​കം ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

കോ​വി​ഡ്: 5425 പേ​ർ രോ​ഗ​മു​ക്തി നേ​ടി

ഉൗ​ട്ടി: നീ​ല​ഗി​രി ജി​ല്ല​യി​ൽ 5425 പേ​ർ ഇ​തു​വ​രെ കോ​വി​ഡ് മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​റാ​യി​രം ക​ട​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 367 ക​ണ്ടെ​യ്ൻ​മ​ന്‍റ് സോ​ണു​ക​ളാ​ണു​ള്ള​ത്. ഇ​തു​വ​രെ 1.30 ല​ക്ഷം പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് കേ​സു​ക​ൾ ദി​നം​പ്ര​തി കൂ​ടി വ​രി​ക​യാ​ണ്. നീ​ല​ഗി​രി​യി​ൽ ഇ​തു​വ​രെ 35 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു.

ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ മ​ഞ്ചൂ​ർ വെ​ള്ള​ത്തി​ക​ന്പ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പോ​ലീ​സി​ന്‍റെ​യും വ​നം​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ഞ്ചൂ​ർ സി​ഐ ദൗ​ല​ത്തു​ന്നീ​സ, എ​സ്ഐ രാ​ജ്കു​മാ​ർ, റേ​ഞ്ച​ർ ശ​ര​വ​ണ​ൻ, ര​വി​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.