ജി​ല്ല​യി​ൽ കാ​പ്പി സം​സ്ക​ര​ണ ഫാ​ക്ട​റി വരും: മ​ന്ത്രി
Tuesday, October 20, 2020 10:51 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട​ൻ കോ​ഫി പൗ​ഡ​ർ വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​യി കാ​പ്പി സം​സ്ക​ര​ണ ഫാ​ക്ട​റി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ട്രീ ​ബാ​ങ്കിം​ഗ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ കാ​പ്പി ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ വ​രു​മാ​നം കാ​പ്പി കൃ​ഷി​യി​ൽ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കാ​പ്പി സം​സ്ക​ര​ണ ഫാ​ക്ട​റി സ്ഥാ​പി​ച്ച് വ​യ​നാ​ട​ൻ കോ​ഫി പൗ​ഡ​ർ വി​പ​ണി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള കോ​ഫി പൗ​ഡ​റി​ന് വി​പ​ണി കീ​ഴ​ട​ക്കാ​ൻ സാ​ധി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​ഫി പൗ​ഡ​റി​ന് വി​പ​ണ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​യി മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​രം​ഭി​ച്ച കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​ണ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ക്കു​ന്ന ട്രീ ​ബാ​ങ്കിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ൽ വൃ​ക്ഷ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ന​ട്ടു വ​ള​ർ​ത്താ​ൻ സാ​ധി​ക്കും. ജി​ല്ല​യു​ടെ സാ​ന്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ള​ർ​ച്ച​യി​ൽ മി​ക​ച്ച പ​ങ്ക് വ​ഹി​ക്കാ​ൻ പ​ദ്ധ​തി​യ്ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ട്രീ ​ബാ​ങ്കിം​ഗ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. വൃ​ക്ഷ​ത്തൈ ന​ട്ടു പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി വ​ർ​ഷം തോ​റും ഓ​രോ വൃ​ക്ഷ​ത്തൈ​ക്കും 50 രൂ​പ നി​ര​ക്കി​ൽ പ​ലി​ശ ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സാ​ന്പ​ത്തി​ക​ലാ​ഭം ഇ​ല്ലാ​ത്ത​തി​നാ​ൽ പൊ​തു​വേ വൃ​ക്ഷ​ത്തൈ ന​ട്ട് പ​രി​പാ​ല​നം ഒ​രു കൃ​ഷി രീ​തി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ തൈ ​ന​ട്ട് പ​രി​പാ​ലി​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ലോ​ണ്‍ അ​നു​വ​ദി​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ക്കു​ന്ന തു​ക​യാ​ണ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബാ​ങ്ക് ലോ​ണാ​യി ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന​ത്. തൈ ​ന​ട്ട് പ​ത്ത് വ​ർ​ഷ​ത്തി​നു ശേ​ഷം വൃ​ക്ഷം മു​റി​ച്ച് വി​ൽ​ക്കു​ന്പോ​ഴാ​ണ് അ​തു​വ​രെ ല​ഭി​ച്ച പ​ലി​ശ ര​ഹി​ത വാ​യ്പ ഒ​റ്റ​ത്ത​വ​ണ​യാ​യി തി​രി​ച്ച​ട​ക്കേ​ണ്ട​ത്. ന​ടു​ന്ന ഓ​രോ വൃ​ക്ഷ​വും ജി​യോ ടാ​ഗ് ചെ​യ്യു​ന്ന​തി​നാ​ൽ മ​ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യും അ​തി​നു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​വും ഉ​ട​ൻ മ​ന​സ്‌​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.

ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​ക്ക് വി​ത​ര​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​അ​സൈ​നാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഓ​മ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​വാ​സു​ദേ​വ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി. ​അ​രു​ണ്‍ ജോ​ണ്‍, സ​ർ​വീ​സ് കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. പ്ര​സാ​ദ്, ത​ണ​ൽ ഡ​യ​റ​ക്ട​ർ ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.