സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​നം: കു​ടും​ബം രാ​ഹു​ൽ​ഗാ​ന്ധി​ക്കു നി​വേ​ദ​നം ന​ൽ​കി
Wednesday, October 21, 2020 11:51 PM IST
ക​ൽ​പ്പ​റ്റ: ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട 19കാ​രി​യു​ടെ ബ​ന്ധു​ക്ക​ളെ കാ​ണു​ന്ന​തി​നു​ള്ള യാ​ത്ര​യ്ക്കി​ടെ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും മ​ല​പ്പു​റം സ്വ​ദേ​ശി​യു​മാ​യ സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ മോ​ച​ന​ത്തി​നു ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ രാ​ഹു​ൽ​ഗാ​ന്ധി എം​പി​ക്കു നി​വേ​ദ​നം ന​ൽ​കി.
സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ ഭാ​ര്യ റ​യ്ഹാ​ന​ത്ത്,മ​ക്ക​ളാ​യ മു​സ​മ്മി​ൽ,സി​ദാ​ൻ,മെ​ഹ്‌​നാ​സ്,സി​ദ്ദി​ഖി​ന്‍റെ സ​ഹോ​ദ​ര​ൻ ഹം​സ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11നു ​ഗ​വ.​റ​സ്റ്റ് ഹൗ​സി​ലെ​ത്തി രാ​ഹു​ൽ​ഗാ​ന്ധി​ക്കു നി​വേ​ദ​നം ന​ൽ​കി​യ​ത്. കു​ടും​ബ​ത്തി​ന്‍റെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും നി​വേ​ദ​നം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റു​മെ​ന്നും റ​യ്ഹാ​ന​ത്തി​നെ എം​പി അ​റി​യി​ച്ചു.
ഹ​ത്രാ​സ് യാ​ത്ര​യ്ക്കി​ടെ മ​റ്റു മൂ​ന്നു പേ​ർ​ക്കൊ​പ്പം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത സി​ദ്ദി​ഖ് കാ​പ്പ​നെ​തി​രെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം(​യു​എ​പി​എ) പ്ര​കാ​ര​മാ​ണ് കേ​സ്.