വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കരുതെന്ന്
Friday, October 23, 2020 12:37 AM IST
മാ​ന​ന്ത​വാ​ടി: പി​ലാ​ക്കാ​വി​ലെ വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കരുതെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ സ​ഭ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പോ​ളി​ക്ലി​നി​ക്കി​ന് കീ​ഴി​ൽ പി​ലാ​ക്കാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്ന​ത് പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് ക്ഷീ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ക്കും. ക്ഷീ​ര ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച് നി​ല​വി​ലെ സ്ഥ​ല​ത്തു ത​ന്നെ സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​വ​ണം. പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​രെ അ​ട​ക്കം നി​ല​നി​ർ​ത്തി ജോ​ലി സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തി സ​ബ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണം. അ​ല്ലാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കെ.​പി. വി​ജ​യ​ൻ, കെ.​യു. പ്ര​ഭാ​ക​ര​ൻ, വി.​വി. സേ​വ്യ​ർ, പാ​പ്പ​ച്ച​ൻ ഒ​ഴ​ക്കോ​ടി, ബാ​ബു കൊ​ല്ലം​മാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.