ആ​ദി​വാ​സി​ക​ളു​ടെ ആ​ചാ​ര​ങ്ങ​ൾ​ക്ക് വ​നം വ​കു​പ്പ് ത​ട​സ​മെ​ന്ന്
Friday, October 23, 2020 12:37 AM IST
മാ​ന​ന്ത​വാ​ടി: ആ​ദി​വാ​സി​ക​ളു​ടെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ൾ​ക്ക് വ​നം വ​കു​പ്പ് വി​ല​ങ്ങ് ത​ടി​യാ​യ് നി​ൽ​ക്കു​ക​യാ​ണെ​ന്ന് ആ​ദി​വാ​സി വി​ക​സ​ന പാ​ർ​ട്ടി. തു​ലാ​പ​ത്തി​ന്‍റെ നാ​യാ​ട്ടി​ന് വ​നം വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ച്ച​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കു​റി​ച്ച്യ, കു​റു​മ, കാ​ട്ടു​നാ​യ്ക്ക, സ​മു​ദാ​യ​ങ്ങ​ൾ​ക്ക് തു​ലാ​പ​ത്തി​ന് നാ​യാ​ട്ട് ച​ട​ങ്ങ് അ​നി​വാ​ര്യ​മാ​ണ്.
മു​ൻ കാ​ല​ങ്ങ​ളി​ൽ അ​ഞ്ച് ദി​വ​സം വ​രെ നാ​യാ​ട്ട് അ​നു​വ​ദി​ച്ചി​രു​ന്ന​താ​ണെ​ന്നും ഇ​പ്പോ​ൾ മൂ​ന്ന് ദി​വ​സ​മെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ജ​യി​ൽ നി​റ​യ്ക്ക​ൽ അ​ട​ക്ക​മു​ള്ള പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ൾ​ക്ക് ആ​ദി​വാ​സി വി​ക​സ​ന പാ​ർ​ട്ടി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ട്ടം​മാ​നി കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു.