ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന: ഡി​എം വിം​സി​ൽ വൈ​റോ​ള​ജി ലാ​ബ് തു​ട​ങ്ങി
Friday, October 23, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി അ​ര​പ്പ​റ്റ​യി​ലെ ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ(​റി​യ​ൽ​ടൈം റി​വേ​ഴ്സ് ട്രാ​ൻ​സ്ക്രി​പ്ഷ​ൻ പോ​ളി​മെ​റേ​സ് ചെ​യി​ൻ റി​യാ​ക്ഷ​ൻ)​പ​രി​ശോ​ധ​ന​യ്ക്കു വൈ​റോ​ള​ജി ലാ​ബ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മൈ​ക്രോ ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ച്ച ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​വ​ഹി​ച്ചു.

ജി​ല്ല​യി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ള്ള വൈ​റോ​ള​ജി ലാ​ബു​ള്ള ആ​ദ്യ സ്ഥാ​പ​ന​മാ​ണ് ഡി​എം വിം​സെ​ന്നു എ​ക്സി​ക്യു​ട്ടീ​വ് ട്ര​സ്റ്റി യു. ​ബ​ഷീ​ർ, ഡീ​ൻ ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്താ, മെ​ഡി​ക്ക​ൽ സു​പ്ര​ണ്ട് മ​നോ​ജ് നാ​രാ​യ​ണ​ൻ, അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ.​വി.​ജെ. ദീ​പ്തി, കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​വാ​സി​ഫ് മാ​യ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​രു ബാ​ച്ചി​ൽ 90 വ​രെ സ്ര​വ സാം​പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നു ലാ​ബി​ൽ സൗ​ക​ര്യ​ണ്ട്. രാ​വി​ലെ 10നു ​മു​ന്പ് സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു ല​ഭി​ച്ചാ​ൽ ഏ​ഴ് മ​ണി​ക്കു​റി​നു​ശേ​ഷം ഫ​ലം ന​ൽ​കും. ത​ത്കാ​ലം ദി​വ​സം ഒ​രു ബാ​ച്ച് സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക. ഇ​തി​നു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നു നാ​ല് ഓ​ഥ​റൈ​സ്ഡ് സി​ഗ്നേ​റ്റ​റി​ക​ളാ​ണു​ള്ള​ത്.