സി​മ​ന്‍റ് കി​ട്ടാ​നി​ല്ല; നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ
Friday, October 23, 2020 12:39 AM IST
ക​ൽ​പ്പ​റ്റ: സി​മ​ന്‍റ് ക്ഷാ​മം വ​യ​നാ​ട്ടി​ൽ നി​ർ​മാ​ണ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ചെ​റു​കി​ട സൈ​റ്റു​ക​ളി​ൽ പ്ര​വൃ​ത്തി​ക​ൾ നി​ല​ച്ചു. ലൈ​ഫ് മി​ഷ​നി​ൽ അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണം​പോ​ലും സി​മ​ന്‍റ് കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ൽ ന​ട​ത്താ​നാ​കു​ന്നി​ല്ല. ഇ​തി​ന്‍റെ തി​ക്ത​ഫ​ലം ചെ​റു​കി​ട ക​രാ​റു​കാ​രും തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ക​യാ​ണ്.
ജി​ല്ല​യി​ലെ പ്ര​മു​ഖ സി​മ​ന്‍റ് ഡീ​ല​ർ​മാ​ർ ഒ​രാ​ഴ്ച​യാ​യി സി​മ​ൻ് ഇ​റ​ക്കു​ന്നി​ല്ലെ​ന്നു ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ(​സി​ഡ​ബ്ല്യു​എ​സ്എ)​ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​വി. സ​ജി, റോ​ബി​ൻ​സ​ണ്‍ ആ​ന്‍റ​ണി, ടി. ​അ​നൂ​പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ചി​ല്ല​റ വ്യാ​പാ​രി​ക​ളു​ടെ ക​ട​ക​ളി​ൽ നി​ല​വാ​ര​മു​ള്ള സി​മ​ന്‍റ് പേ​രി​നു​പോ​ലും സ്റ്റോ​ക്കി​ല്ല. അ​തേ​സ​മ​യം സി​മ​ന്‍റ് ക​ന്പ​നി​ക​ളു​ടെ ഗോ​ഡൗ​ണു​ക​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു ട​ണ്‍ സി​മ​ന്‍റ് കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. വി​ല കൂ​ട്ടു​ന്ന​തി​നു കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ക്കു​ക​യാ​ണ് സി​മ​ന്‍റ് ക​ന്പ​നി​ക​ൾ. സി​മ​ന്‍റ് ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ഇ​ന്നു ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കു​മെ​ന്നു അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സി​മ​ന്‍റ് ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നം.