മുഖ്യമന്ത്രിയുടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Friday, October 23, 2020 10:41 PM IST
പു​ൽ​പ്പ​ള്ളി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പു​ൽ​പ്പ​ള്ളി ക്ഷീ​ര സം​ഘം മൂ​ന്ന് ല​ക്ഷം രൂ​പ കൈ​മാ​റി. ക​ൽ​പ്പ​റ്റ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് ബൈ​ജു ന​ന്പി​ക്കൊ​ല്ലി എ​ക്സൈ​സ്, തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന് ചെ​ക്ക് കൈ​മാ​റി.
സം​ഘ​ത്തി​ൽ പാ​ൽ അ​ള​ക്കു​ന്ന മു​ഴു​വ​ൻ ക്ഷീ​ര ക​ർ​ഷ​ക​രു​ടെ​യും സം​ഘ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും വി​ഹി​ത​മാ​ണ് കൈ​മാ​റി​യ​ത്. ഡ​യ​റ​ക്ട​ർ​മാ​രാ​യ യു.​എ​ൻ. കു​ശ​ൻ, ര​ജ​നി, മോ​ളി ജോ​ർ​ജ്, സെ​ക്ര​ട്ട​റി എം.​ആ​ർ. ല​തി​ക തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.