ജി​ല്ലാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ഭാ​ര​ത്തി​ൽ ത​ള​ർ​ന്ന് താ​ത്കാലി​ക ജീവന​ക്കാ​ർ
Friday, October 23, 2020 10:41 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഭൂ​രി​ഭാ​ഗം ജോ​ലി​യും താ​ത്കാലി​ക ജീ​വ​ന​ക്കാ​ർ​ക്ക്. സ്ഥി​രം ജീ​വ​ന​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും വ​ർ​ക്കിം​ഗ് അ​റേ​ഞ്ച്മെ​ന്‍റി​ൽ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റി പോ​യ​തി​നാ​ൽ ദു​രി​തം പേ​റി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കാ​ർ​ക്കും പേ​രി​ന് മാ​ത്ര​മു​ള്ള സ്ഥി​രം ജീ​വ​ന​ക്കാ​രി​ലു​മാ​ണ് അ​ധി​ക​ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം നേ​ഴ്സു​മാ​ർ 60 ഓ​ളം പേ​രാ​ണു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ 25 ഓ​ളം പേ​ർ വ​ർ​ക്കിം​ഗ് അ​റേ​ഞ്ച് മെ​ന്‍റി​ൽ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് പോ​യി. സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ചാ​ണ് പ​ല​രും വ​ർ​ക്കിം​ഗ് അ​റേ​ഞ്ചി​ൽ സ്ഥ​ലം മാ​റി പോ​യ​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ 70 ഓ​ളം പേ​രാ​ണു​ള്ള​ത്. നേ​ര​ത്തേ താ​ൽ​ക്കാ​ലി​ക​മാ​യി നി​യോ​ഗി​ച്ച നേ​ഴ്സു​മാ​രും എ​ൻ​എ​ച്ച്എം നി​യോ​ഗി​ച്ച നേ​ഴ്സു​മാ​രു​മാ​ണ്.
ജീ​വ​ന​ക്കാ​രു​ടെ കു​റ​വ്മൂ​ലം കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട​താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ ത​ന്നെ തു​ട​രെ തു​ട​രെ ഡ്യു​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. എ​ട്ട് മ​ണി​ക്കൂ​റു​ള്ള ഒ​രു ഷി​ഫ്റ്റി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.
ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ര​ണ്ട് നേ​ഴ്സു​മാ​രും ഐ​സി​യു​വി​ൽ ഒ​രു ഷി​ഫ്റ്റി​ൽ ര​ണ്ട് വി​തം നേ​ഴ്സു​മാ​രും പേ​വാ​ർ​ഡി​ൽ ര​ണ്ട് നേ​ഴ്സു​മാ​രും പ്ര​സ​വ​വാ​ർ​ഡി​ൽ നാ​ല് നേ​ഴ്സു​മാ​രും ക്ലീ​നിം​ഗ് ജീ​വ​ന​ക്കാ​ർ ര​ണ്ട് പേ​രു​മാ​ണ് ഉ​ള്ള​ത്. കോ​വി​ഡ് രോ​ഗി​ക​ളാ​യ ഗ​ർ​ഭി​ണി​ക​ളെ ഒ​രു വാ​ർ​ഡി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് പ്ര​ദേ​ശ​ത്ത് നി​ന്നും കൊ​ണ്ടു​വ​രു​ന്ന ഗ​ർ​ഭി​ണി​ക​ളെ മ​റ്റൊ​രു വാ​ർ​ഡി​ലു​മാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് വാ​ർ​ഡു​ക​ളി​ലും ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ന​ൽ​കു​ന്ന​ത് ഒ​രേ ജീ​വ​ന​ക്കാ​രാ​ണ്. കോ​വി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ന​ഴ്സു​മാ​ർ ത​ന്നെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നും ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഗ​ർ​ഭി​ണി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് ഇ​ട​യാ​ക്കും.
നേ​ര​ത്തേ കണ്ടെയ്ൻമെന്‍റ് സോ​ണി​ൽ നി​ന്നും കൊ​ണ്ട് വ​ന്ന യു​വ​തി ജി​ല്ലാ ആ​ശു​പ​ത്രി ഗ​ർ​ഭി​ണി​ക​ളു​ടെ വാ​ർ​ഡി​ൽ ചി​കി​ത്സ തേ​ടി​യ​പ്പോ​ൾ കോ​വി​ഡ് പി​ടി​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പു​റ​മെ ജി​ല്ലാ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്ത ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന​ല്ല ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം വ​ന്ന​തെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു ആ​രോ​ഗ്യ​വ​കു​പ്പി​ന്.ജീ​വ​ന​ക്കാ​രു​ടെ കു​റ​വും ജി​ല്ലാ കോ​വി​ഡ് സെ​ന്‍റ​റി​ലെ അ​നാ​സ്ഥ​യും രോ​ഗം വ​ർ​ധി​പ്പി​ക്കാ​നി​ട​യാ​ക്കു​മെ​ന്നാ​ണ് പ​രാ​തി.