സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു
Sunday, October 25, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യ​മ​നം ല​ഭി​ച്ച കൃ​ഷി ഓ​ഫീ​സ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചു. ഇ​നി മു​ത​ൽ കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ മ​ജി​സ്ട്രേ​റ്റ് എ​ന്ന നി​ല​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കേ​ണ്ട​തു​ള്ളു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു.
മ​റ്റ് ദി​വ​സ​ങ്ങ​ളി​ൽ അ​ത​ത് ഓ​ഫീ​സി​ലെ ദൈ​നം​ദി​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ത്താ​വു​ന്ന​താ​ണ്. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മ​റ്റ് സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​ർ മ​ജി​സ്റ്റീ​രി​യ​ൽ ചു​മ​ത​ല പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്ക​ണം. സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ റി​സ​ർ​വ് ലി​സ്റ്റ് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​തോ​ടെ കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ജി​സ്റ്റീ​രി​യ​ൽ സേ​വ​ന​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ സേ​വ​ന​ത്തി​ൽ നി​ന്ന് വി​ട്ട് നി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്ക് മു​ൻ​കൂ​റാ​യി വി​വ​രം ന​ൽ​ക​ണം. ഈ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ലെ​യും സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കാ​യി​രി​ക്കും പൂ​ർ​ണ​മാ​യ മ​ജി​സ്റ്റീ​രി​യ​ൽ ചു​മ​ത​ല. അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ മാ​ത്രം റി​സ​ർ​വ് ലി​സ്റ്റി​ലു​ള്ള സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ സേ​വ​നം വി​ട്ട് ന​ൽ​കും.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജി​ല്ല​യി​ൽ 144 പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രെ​യും അ​ധ്യാ​പ​ക​രെ​യും സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റു​മാ​രാ​യി നി​യ​മി​ച്ച​ത്. എ​ന്നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ ത​ട​സം നേ​രി​ടു​ന്ന​തി​നാ​ലാ​ണ് കൃ​ഷി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ക്ര​മീ​ക​രി​ച്ച​ത്.