ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റി​ല്ല; ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Sunday, October 25, 2020 10:56 PM IST
മാ​ന​ന്ത​വാ​ടി: വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റി​ൽ ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റി​ല്ലാ​ത്ത​തി​നെ​തു​ട​ർ​ന്ന് ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലെ പി​ലാ​ക്കാ​വ് സ​ബ് സൈ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ബ​ത്തേ​രി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.
20 വ​ർ​ഷം മു​ന്പാ​ണ് നാ​ട്ടു​കാ​ർ പ​ണം പി​രി​ച്ച് ന​ൽ​കി സ്ഥ​ല​മെ​ടു​ത്ത് ഇ​വി​ടെ സ​ബ്ബ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. 500 ഓ​ളം ക്ഷീ​ര ക​ർ​ഷ​ക​രാ​ണ് പ്ര​ദേ​ശ​ത്ത് ഉ​ള്ള​ത്. ബീ​ജ​ധാ​നം, കു​ള​ന്പ് രോ​ഗ പ്ര​തി​രോ​ധ കു​ത്തി വെ​യ്പ്പ്, വി​ര മ​രു​ന്ന് വി​ത​ര​ണം എ​ന്നി​വ​യെ​ല്ലാം ഈ ​സെ​ന്‍റ​ർ വ​ഴി​യാ​ണ് ല​ഭി​ച്ച് കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രാ​ഴ്ച മു​ന്പ് ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ലൈ​വ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​റെ ബ​ത്തേ​രി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തൊ​ടെ​യാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യ​ത്. പ്ര​തി​രോ​ധ കു​ത്തി വെ​യ്പ്പ്, മ​രു​ന്ന്, ചി​കി​ത്സ എ​ന്നി​വ​ക്കെ​ല്ലാം പ്ര​ദേ​ശ വാ​സി​ക​ൾ പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മാ​ന​ന്ത​വാ​ടി വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​ത് വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി വെ​ക്കു​ന്ന​തി​നൊ​ടൊ​പ്പം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് വ​ള​രെ​യെ​റെ ബു​ദ്ധി​മു​ട്ടു​ക​ളും സൃ​ഷ്ട്ടി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​രാ​യ നി​ര​വ​ധി പേ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യ​ത് ക്ഷീ​ര മേ​ഖ​ല​യാ​യി​രു​ന്നു.
അ​തെ സ​മ​യം സെ​ന്‍റ​റി​ലെ പ്ര​ധാ​ന ജീ​വ​ന​ക്കാ​ര​നെ സ്ഥ​ലം മാ​റ്റു​ക​യും മ​റ്റൊ​രാ​ളെ നി​യ​മി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി സെ​ന്‍റ​ർ ഇ​വി​ടെ നി​ന്ന് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ന്‍റ് ഭാ​ഗ​മാ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​ത് എ​ന്ത് വി​ല കൊ​ടു​ത്തും ത​ട​യു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.