ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീപി​ടി​ച്ചു
Sunday, October 25, 2020 10:56 PM IST
കു​റ്റ്യാ​ടി: ക​ണ്ണു​രി​ൽനി​ന്നും മാ​ന​ന്ത​വാ​ടിയി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് കു​റ്റ്യാ​ടി ചു​രം ക​യ​റു​ന്ന​തി​നി​ടെ തീ​പി​ടി​ച്ചു.
പ​ത്താം വ​ള​വി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​പ്പോ​ൾ കാ​ർ നി​ർ​ത്തി ഇ​റ​ങ്ങി​യെ​ങ്കി​ലും അ​ൽ​പ​സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ർ മു​ഴു​വ​നാ​യും ക​ത്തു​കയാ​യി​രു​ന്നു. നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി തീ ​അ​ണച്ചു.

റോ​ഡ് ഉ​പ​രോ​ധി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: ഉൗ​ട്ടി ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ളു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ ഉൗ​ട്ടി ടൗ​ണി​ൽ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ശ​ന്പ​ളം കൃ​ത്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക, തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
മാ​സശ​ന്പ​ളം അ​ഞ്ചാം തി​യ​തി​ക്ക് മു​ന്പ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​ണ്. സെ​പ്തം​ബ​ർ മാ​സ​ത്തെ ശ​ന്പ​ളം ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.