പാ​ട്ട​വ​യ​ൽ അ​തി​ർ​ത്തി വ​രെ കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നീ​ട്ട​ണ​മെ​ന്ന്
Monday, October 26, 2020 11:18 PM IST
ഗൂ​ഡ​ല്ലൂ​ർ: ബ​ത്തേ​രി​യി​ൽ നി​ന്നു നൂ​ൽ​പ്പു​ഴ​യ്ക്കു​ള്ള ക​ഐ​സ്ആ​ർ​ടി​സി​സി ബ​സ് സ​ർ​വീ​സ് ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ പാ​ട്ട​വ​യ​ൽ വ​രെ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റു മാ​സ​മാ​യി പാ​ട്ട​വ​യ​ൽ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് പാ​ട്ട​വ​യ​ലി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ത്ത​തി​നു കാ​ര​ണ​മാ​യി ക​ഐ​സ്ആ​ർ​ടി​സി ബ​ത്തേ​രി ഡി​പ്പോ അ​ധി​കാ​രി​ക​ൾ പ​റ​യു​ന്ന​ത് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തു പാ​ട്ട​വ​യ​ലി​ൽ വ്യാ​പാ​ര മേ​ഖ​ല​യ്ക്കും പ്ര​ദേ​ശ​ത്തു​നി​ന്നു ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കു​പോ​കു​ന്ന​വ​ർ​ക്കും ബ​ത്തേ​രി​യി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന​വ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യും.
പാ​ട്ട​വ​യ​ലി​ൽ​നി​ന്നു ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു ബ​സ് ഗ​താ​ഗ​ത​മു​ണ്ട്. ബ​ത്തേ​രി-​പാ​ട്ട​വ​യ​ൽ സ​ർ​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന​തി​നു ഇ​ട​പെ​ട​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ച്ചു നീ​ല​ഗി​രി ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പാ​ട്ട​വ​യ​ലി​ലെ വ്യാ​പാ​രി​ക​ൾ. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യി​ലെ താ​ളൂ​ർ, ന​ന്പ്യാ​ർ​കു​ന്ന്, ചോ​ലാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.