ന​വോ​ദ​യ ആ​റാം ക്ലാ​സ് പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 26, 2020 11:19 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ആ​റാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​നാ​യി 2021 ഏ​പ്രി​ൽ 19 ന് ​ന​ട​ക്കു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നി​ല​വി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
ഡി​സം​ബ​ർ 15 ന​കം www.navodaya.gov.in വെ​ബ്സൈ​റ്റി​ലെ അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ക​യ​റി ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ണ്‍ 04936 256688, 256699, 298850, 298550, 9447192623.