ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി: പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: കോ​ട്ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക്ഷീ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ൽ ധ​ന​സ​ഹാ​യ വി​ത​ര​ണം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​എം. ഷൈ​ജി അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ച ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും ഫീ​ൽ​ഡ് വെ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​യി.
കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടേ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ അ​പേ​ക്ഷ​ക​രു​ടേ​യും ഫീ​ൽ​ഡ്ത​ല പ​രി​ശോ​ധ​ന മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള​ള​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​ന്ന മു​റ​യ്ക്ക് ഇ​വ​രു​ടേ​യും പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കും. ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ​മാ​ർ, ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ, വെ​ണ്ണി​യോ​ട് ക്ഷീ​ര സം​ഘം ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, സെ​ക്ര​ട്ട​റി, ജീ​വ​ന​ക്കാ​ർ, പ​ള്ളി​ക്കു​ന്ന് ക്ഷീ​ര സം​ഘം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ ലി​സ്റ്റ് ക്രോ​ഡീ​ക​രി​ച്ച് സം​ഘാ​ട​ക സ​മി​തി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഡി​സം​ബ​ർ മാ​സ​ത്തി​ന​കം പ​ദ്ധ​തി ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ക്ഷീ​ര ഗ്രാ​മം പ​ദ്ധ​തി​യി​ലൂ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ​ശു വ​ള​ർ​ത്തു​ന്ന​തി​നും ഫാം ​ന​ട​ത്തി​പ്പി​ന് അ​വ​ശ്യാ​ധി​ഷ്ഠി​ത ധ​ന​സ​ഹാ​യം, മി​ൽ​ക്കിം​ഗ് മെ​ഷീ​ൻ, ശാ​സ്ത്രീ​യ തൊ​ഴു​ത്ത് നി​ർ​മാ​ണം, കാ​ലാ​വ​സ്ഥ സ​മ്മ​ർ​ദ്ധ ല​ഘൂ​ക​ര​ണ​ത്തി​നും മി​ന​റ​ൽ മി​ക്സ്ച​ർ തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളി​ലു​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് വ​ഴി ന​ൽ​കു​ക. പ​ദ്ധ​തി​യി​ലൂ​ടെ 115 പു​തി​യ പ​ശു​ക്ക​ളെ​യും പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യും.

അ​തു​വ​ഴി പ്ര​തി​ദി​നം 1150 ലി​റ്റ​ർ പാ​ൽ കൂ​ടു​ത​ലാ​യി പ​ഞ്ചാ​യ​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ശു വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യി​ൽ ര​ണ്ട് പ​ശു യൂ​ണി​റ്റ്, അ​ഞ്ച് പ​ശു യൂ​ണി​റ്റ്, കോ​ന്പോ​സി​റ്റ് ഡ​യ​റി ഫാ​മി​ങ്ങി​ൽ ഒ​രു പ​ശു+​ഒ​രു കി​ടാ​രി, മൂ​ന്ന് പ​ശു+ ര​ണ്ട് കി​ടാ​രി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.