ഐ​ടി​ഐ ഹ​രി​ത കാ​ന്പ​സ് പ്ര​ഖ്യാ​പ​നം ഇന്ന്
Friday, October 30, 2020 1:24 AM IST
ക​ൽ​പ്പ​റ്റ: ശു​ചി​ത്വം, മാ​ലി​ന്യ സം​സ്ക​ര​ണം, കൃ​ഷി, ജ​ല​സം​ര​ക്ഷ​ണം, ഉൗ​ർ​ജ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ലു​ണ്ടാ​ക്കി സം​സ്ഥാ​ന​ത്തെ ഗ​വ.​ഐ​ടി​ഐ​ക​ൾ ഹ​രി​ത കാ​ന്പ​സു​ക​ളാ​കു​ന്നു. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​ഖ്യാ​പ​നം ഇന്ന് ​ഉ​ച്ച​യ്ക്ക് 12നു ​എ​ക്സൈ​സ്-​തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും.
ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ. സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​ടി​ഐ ഹ​രി​ത കാ​ന്പ​സ് പ​ദ​വി കൈ​വ​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദ​ന പ​ത്ര​സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ജി​ല്ല​യി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​നു​മോ​ദ​ന​പ​ത്രം കൈ​മാ​റും.
ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹ​രി​ത കാ​ന്പ​സ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ജി​ല്ല​യി​ൽ ക​ൽ​പ്പ​റ്റ ഗ​വ.​ഐ​ടി​ഐ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നും അ​ജൈ​വ​മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​മാ​യി തു​ന്പൂ​ർ മു​ഴി എ​യ്റോ​ബി​ക് ബി​ൻ ക​ന്പോ​സ്റ്റ്, മി​നി എം​സി​എ​ഫ് സ്ഥാ​പി​ക്ക​ൽ, നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് ആ​ന്ഡ​ജ് ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ക്ക​ൽ, ഉ​ദ്യാ​ന ന​വീ​ക​ര​ണം, കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗ്, സോ​ളാ​ർ പാ​ന​ൽ എ​ന്നി​വ​യാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ. ഓ​രോ പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​ക​ളെ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഐ​ടി​ഐ​യി​ൽ ന​ട​ത്തി​യ​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നേ​രി​ട്ട മ​ഹാ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി പേ​രു​ടെ കേ​ടു​പാ​ടു​ക​ൾ വ​ന്ന വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ ഐ​ടി​ഐ​ക​ളി​ലെ അ​ധ്യാ​പ​ക -വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ നൈ​പു​ണ്യ ക​ർ​മ​സേ​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ് ഐ​ടി​ഐ ഹ​രി​ത കാ​ന്പ​സ്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഐ​ടി​ഐ​ക​ളെ​യും മ​റ്റു ക​ലാ​ല​യ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഹ​രി​ത​കാ​ന്പ​സ് പ​ദ്ധ​തി വി​പു​ല​മാ​ക്കു​മെ​ന്ന് ഹ​രി​ത​കേ​ര​ളം മി​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ.​ടി.​എ​ൻ. സീ​മ പ​റ​ഞ്ഞു.