പ്ല​സ് വ​ണ്‍: 425 സീ​റ്റ് അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇരുനൂറിലേ​റെ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ
Friday, October 30, 2020 11:54 PM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു വ​യ​നാ​ട്ടി​ൽ വി​വി​ധ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 425 സീ​റ്റ് അ​നു​വ​ദി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വാ​യെ​ങ്കി​ലും 200ലേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ​പ​ഠ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. സാ​ങ്കേ​തി​ക പി​ഴ​വു​മൂ​ലം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന​നി​ഷേ​ധം നേ​രി​ടു​ന്ന​ത്.
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി ജയിച്ച മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ​യു​ടെ പി​ന്തു​ണ​യോ​ടെ ആ​ദി​ശ​ക്തി സ​മ്മ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ബ​ത്തേ​രി മി​നി സി​വി​ൽ​സ്റ്റേ​ഷ​നു മു​ന്നി​ൽ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വാ​യ​ത്.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​നു ജി​ല്ല​യി​ൽ​നി​ന്നു​ല​ഭി​ച്ച പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ് 425 സീ​റ്റു​ക​ൾ പു​തു​താ​യി അ​നു​വ​ദി​ച്ച​ത്. മാ​തൃ​കാ ആ​ശ്ര​മ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സീ​റ്റ് വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല.

കൂ​ടു​ത​ൽ സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ ബ​ത്തേ​രി മി​നി സി​വി​ൽ​സ്റ്റേ​ഷ​ൻ പ​ടി​ക്ക​ലെ സ​മ​രം ഭാ​ഗി​ക വി​ജ​യം നേ​ടി​യ​താ​യി ആ​ദി​വാ​സി ഗോ​ത്ര​മ​ഹാ​സ​ഭ സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​ഗീ​താ​ന​ന്ദ​ൻ, ആ​ദി​വാ​സി സ​മ്മ​ർ സ്കൂ​ൾ സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​വി. ര​ജ​നി, ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി. ​വി​ഷ്ണു, സ​മ്മ​ർ സ്കൂ​ൾ വോ​ള​ണ്ടി​യേ​ഴ്സ് സം​സ്ഥാ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​മേ​രി ലി​ഡി​യ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ന​വം​ബ​ർ ര​ണ്ടി​നു രാ​വി​ലെ 11നു ​ബ​ത്തേ​രി ഗ​വ.​സ​ർ​വ​ജ​ന സ്കൂ​ളി​നു മു​ന്നി​ൽ അ​ക്ഷ​ര മ​ഹോ​ത്സ​വ​വും ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ബ​ത്തേ​രി ടൗ​ണി​ൽ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ സ​മ്മേ​ള​ന​വും ന​ട​ത്തി സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ളു​ടെ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​ന്ന​തി​നൊ​പ്പം നി​യ​മ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.

അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം ശാ​സ്ത്രീ​യ​മാ​ക്കു​ക, മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​ക്കി സ്ഥി​ര​പ്പെ​ടു​ത്തു​ക, ഉൗ​രു​ത​ല പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക, ഉ​ന്ന​ത പ​ഠ​ന മേ​ഖ​ല​യി​ൽ സം​വ​ര​ണം പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ദി​വാ​സി-​ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​ക്ഷോ​ഭം തു​ട​രും. ന​വം​ബ​ർ 20നു ​സം​സ്ഥാ​ന സ​ർ​ക്കാ​രി​നു വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ മെ​മ്മോ​റി​യി​ൽ സ​മ​ർ​പ്പി​ക്കും.
ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം ജി​ല്ല​യി​ൽ എ​സ്എ​സ്എ​ൽ​സി എ​ഴു​തി​യ പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളി​ൽ 2009 പേ​രാ​ണ് തു​ട​ർ പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ഇ​തി​ൽ 1,864 പേ​ർ​ക്കു ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, മാ​തൃ​കാ ആ​ശ്ര​മ​വി​ദ്യാ​ല​യ​ങ്ങ​ൾ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​തി​നു സാ​ഹ​ച​ര്യ​മാ​യി.

നൂ​റു​ക​ണ​ക്കി​നു ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തു​നി​ർ​ത്തി പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നി​രു​ന്ന​ത്. ഈ ​അ​വ​സ്ഥ​യ്ക്കാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​ലൂ​ടെ വി​രാ​മ​മാ​യ​തെ​ന്നു സ​മ്മ​ർ സ്കൂ​ൾ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.