ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Monday, November 23, 2020 12:42 AM IST
ക​ൽ​പ്പ​റ്റ: നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കി​ല​യും സം​യു​ക്ത​മാ​യി മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്ക് ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ ര​ണ്ട് വ​രെ ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം ന​ൽ​കും.
ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ജി​ല്ലാ ക​ള​ക്ട​ർ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ജ​ന​റ​ൽ), ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ (നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ), ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഓ​ഫ് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ചു ഒ​രു സ്ഥ​ല​ത്തു ഇ​രു​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9747849782.