ദേ​ശ​ത്തി​ന്‍റെ പൊ​ൻ​കു​ഞ്ഞാ​യി കാ​ർ​ത്തു
Monday, November 23, 2020 12:42 AM IST
പ​ന​മ​രം: ഒ​രു ദേ​ശ​ത്തി​ന്‍റെ പൊ​ൻ​കു​ഞ്ഞാ​യി കാ​ർ​ത്തു എ​ന്ന കാ​ക്ക. പൂ​താ​ടി പ​ഞ്ചാ​യ​ത്തി​ലെ തൂ​ത്തി​ലേ​രി അ​ടി​മാ​റ​യി​ൽ ജോ​ണാ​യി വ​ള​ർ​ത്തു​ന്ന കാ​ക്ക​യാ​ണ് ദേ​ശ​ക്കാ​രു​ടെ​യ​ല്ലാം അ​രു​മ​യാ​യി മാ​റി​യ​ത്.​മ​നു​ഷ്യ​രു​മാ​യി അ​ത്ര ഇ​ണ​ക്ക​ത്തി​ലാ​ണ് കാ​ർ​ത്തു.​ജോ​ണാ​യി മാ​ത്ര​മ​ല്ല, പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​രു പേ​രു​ചൊ​ല്ലി വി​ളി​ച്ചാ​ലും കാ​ർ​ത്തു പ​റ​ന്നെ​ത്തും.
കൂ​ട്ടി​ൽ​നി​ന്നു​വീ​ണു പ​രി​ക്കേ​റ്റ നി​ല​യി​ൽ കു​മു​കി​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്നു ജോ​ണാ​യി​ക്കു ആ​റു​മാ​സം മു​ന്പ് ല​ഭി​ച്ച കാ​ക്ക​ക്കു​ഞ്ഞു​ങ്ങ​ളി​ൽ ഒ​ന്നാ​ണ് കാ​ർ​ത്തു. ഒ​ന്നി​നെ പൂ​ച്ച​പി​ടി​ച്ചു. കാ​ർ​ത്തു​വി​നെ വീ​ട്ടു​കാ​ർ കൈ​ത്തീ​റ്റ​കൊ​ടു​ത്താ​ണ് സം​ര​ക്ഷി​ച്ച​ത്. ജോ​ണാ​യി​യു​ടെ പേ​ര​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം വ​ള​ർ​ന്ന കാ​ർ​ത്തു ഗ്രാ​മ​ത്തി​ലാ​കെ പ​റ​ന്നു ന​ട​ക്കും.
തൂ​ത്തി​ലേ​രി​യി​ലെ മി​ക്ക വീ​ടു​ക​ൾ​ക്കും ക​ട​ക​ൾ​ക്കും മു​ന്നി​ൽ സാ​ന്നി​ധ്യം അ​റി​യി​ക്കും. വീ​ട്ടു​കാ​രും ക​ട​ക്കാ​രും ന​ൽ​കു​ന്ന​തൊ​ക്കെ അ​ക​ത്താ​ക്കും. ജോ​ണാ​യി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ മ​ര​ത്തി​ലാ​ണ് കാ​ർ​ത്തു​വി​ന്‍റെ വാ​സം.
പ​ക​ൽ ഗ്രാ​മ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങി​ൽ വി​ഹ​രി​ക്കു​ന്ന കാ​ർ​ത്തു സ​ന്ധ്യ​യോ​ടെ ജോ​ണാ​യി​യു​ടെ വീ​ട്ടു​മു​റ്റ​ത്തു എ​ത്തും. കൊ​ക്കു​രു​മ്മി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​തും കാ​ർ​ത്തു​വി​നു ഇ​ഷ്ട​മാ​ണെ​ന്നു ജോ​ണാ​യി പ​റ​യു​ന്നു.