മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, November 23, 2020 12:44 AM IST
ക​ൽ​പ്പ​റ്റ: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ മു​ത്ത​ങ്ങ മൂ​ല​ഹ​ള്ള​യ്ക്കു സ​മീ​പം പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 19.47 ഗ്രാം ​മ​യ​ക്കു​മ​രു​ന്നു(​എം​ഡി​എം​എ)​ക​ണ്ടെ​ടു​ത്തു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ബൈ​ക്ക് യാ​ത്രി​ക​ൻ വ​ടു​വ​ൻ​ചാ​ൽ പി​ലാ​ത്തൊ​ടി​യി​ൽ അ​ലി അ​ൻ​ഷാ​ദി​നെ(19) അ​റ​സ്റ്റു​ചെ​യ്തു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പു​ങ്കു​ഴ​ലി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ർ​കോ​ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി. ​ര​ജി​കു​മാ​ർ, ബ​ത്തേ​രി എ​സ്ഐ പി.​ജി. രാം​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രെ കേ​സ്.