കല്‍പ്പറ്റ: വയനാട്ടില്‍ 39 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകയുള്‍പ്പെടെ എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 82 പേര് രോഗമുക്തി നേടി.
മാനന്തവാടി-13, പനമരം-അഞ്ച്, കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട്-മൂന്നുവീതം, എടവക, മുട്ടില്‍, പുല്‍പ്പള്ളി, ബത്തേരി-രണ്ടുവീതം, മീനങ്ങാടി, പൊഴുതന, വെങ്ങപ്പള്ളി, വെള്ളമുണ്ട-ഒന്നുവീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം.
പടിഞ്ഞാറത്തറ-10, കല്‍പ്പറ്റ-ഏഴ്, മീനങ്ങാടി-ആറ്, പനമരം-അഞ്ച്, നെന്മേനി, മുട്ടില്‍, എടവക, കോട്ടത്തറ, മേപ്പാടി-നാലുവീതം, കണിയാമ്പറ്റ, ബത്തേരി, പൂതാടി, തരിയോട്, പൊഴുതന-മൂന്നുവീതം, നൂല്‍പ്പുഴ, മാനന്തവാടി, വെങ്ങപ്പള്ളി, മുള്ളന്‍കൊല്ലി, ഉത്തര്‍പ്രദേശ്-രണ്ടുവീതം, മൂപ്പൈനാട്, തവിഞ്ഞാല്‍, മലപ്പുറം-ഒന്നുവീതം, വീടുകളില്‍ ചികിത്സയിലായിരുന്ന ആറു പേര് എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്ക്.
ജില്ലയില്‍ ഇതിനകം 9,659 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 64 പേര് മരിച്ചു. 8,552 പേര് രോഗമുക്തരായി. 1,043 പേര് ചികിത്സയിലാണ്. പ്രതിരോധനടപടികളുടെ ഭാഗമായി 558 പേരെ പുതുതായി നിരീക്ഷണത്തിലാക്കി.
725 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ 10,294 പേരാണ് നിരീക്ഷണത്തില്‍.