യു​വാ​വ് പു​ഴ​യോ​ര​ത്ത് മ​രി​ച്ച നി​ല​യി​ൽ
Tuesday, November 24, 2020 10:57 PM IST
മാ​ന​ന്ത​വാ​ടി:​താ​ന്നി​ക്ക​ൽ മു​യ​ൽ​ക്കു​നി ച​ന്ദ്ര​ന്‍റെ മ​ക​ൻ വി​പി​ൻ ന​ന്ദു​വി​നെ(28)​വ​ള്ളി​യൂ​ർ​ക്കാ​വ് ക​ണ്ണി​വ​യ​ലി​ൽ റോ​ഡി​നു താ​ഴെ പു​ഴ​യോ​ര​ത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​
റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു താ​ഴെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. വി​പി​ന്‍റെ മാ​താ​വ് രു​ക്മി​ണി ക​ഴി​ഞ്ഞ​വ​ർ​ഷം കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​പി​ന്‍റെ പി​താ​വ് ച​ന്ദ്ര​നാ​ണ് പ്ര​തി.