ക​ന്നി​യ​ങ്ക​ത്തി​ൽ ക​ന്നി​വോ​ട്ടു​മാ​യി മേ​ബി​ൾ ജോ​യ്
Thursday, November 26, 2020 11:02 PM IST
മാ​ന​ന്ത​വാ​ടി: ക​ന്നി​യ​ങ്ക​ത്തി​ൽ ക​ന്നി​വോ​ട്ടു​മാ​യി ജി​ല്ല​യി​ലെ ഏ​റ്റ​വും വ​യ​സ് കു​റ​ഞ്ഞ സ്ഥാ​നാ​ർ​ത്ഥി​യാ​യി മേ​ബി​ൾ ജോ​യ്. ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തോ​ണി​ച്ചാ​ൽ ഡി​വി​ഷ​നി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി 21 കാ​രി മേ​ബി​ൾ ജോ​യ്ക്കി​ത് അ​പൂ​ർ​വ നി​യോ​ഗ​മാ​ണ്. ത​ന്‍റെ ആ​ദ്യ​വോ​ട്ട് ത​ന്‍റെ ചി​ഹ്ന​ത്തി​ൽ ത​ന്നെ ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ് മേ​ബി​ളി​ന്. എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ദ്വാ​ര​ക​യി​ലെ പു​ലി​ക്കാ​ട് പു​ള്ളോ​ലി​ക്ക​ലി​ൽ കെ​ട്ടി​ട നി​ർ​മ്മാ​ണ തൊ​ഴി​ലാ​ളി​യാ​യ ജോ​യി​യു​ടേ​യും ദ്വാ​ര​ക​യി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​യാ​യ ബി​ന്ദു​വി​ന്േ‍​റ​യും മൂ​ന്ന് പെ​ണ്‍​മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​ണ് മേ​ബി​ൾ ജോ​യ്. മെ​ർ​ലി​ൻ ജോ​യ്, മേ​ഘ ജോ​യ് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​രി​മാ​ർ.
ടി​ടി​സി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ മേ​ബി​ൾ ജോ​യ് ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ് യു​പി സ്കൂ​ളി​ൽ താ​ത്കാ​ലി​ക അ​ധ്യാ​പി​ക​യാ​യി സേ​വ​നം ചെ​യ്തു​വ​ര​വേ​യാ​ണ് സ്ഥാ​നാ​ർ​ത്ഥി​യാ​യി അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സാ​മൂ​ഹീ​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ മേ​ബി​ൾ, മി​ക​ച്ച ഒ​രു സം​ഘാ​ട​ക​യും അ​റി​യ​പ്പെ​ടു​ന്ന യു​വ​ജ​ന​പ്ര​വ​ർ​ത്ത​ക​യു​മാ​ണ്. വേ​റി​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് മാ​ന​ന്ത​വാ​ടി​യു​ടെ മ​നം ക​വ​രു​ന്ന മേ​ബി​ൾ ക​ന്നി​യ​ങ്ക​ത്തി​ന് ടോ​ർ​ച്ച്ന്ധ അ​ട​യാ​ള​ത്തി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്പോ​ൾ​ക​ക്ഷി - രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ പ്ര​തീ​ക്ഷ​യി​ലും ഉ​ത്സാ​ഹ​ത്തി​ലു​മാ​ണ് യു​വ​ജ​ന​ങ്ങ​ൾ.
ത​ന്‍റെ യൗ​വ്വ​ന​ത്തി​ന്‍റെ ഉൗ​ർ​ജ്ജ​സ്വ​ല​ത​യും സാ​മൂ​ഹീ​ക മേ​ഖ​ല​ക​ളി​ൽ താ​ൻ നേ​ടി​യി​ട്ടു​ള്ള പ്ര​വ​ർ​ത്തി പ​രി​ച​യ​വും തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​ക​ളി​ൽ ത​നി​ക്ക് മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് മേ​ബി​ളും ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ്. അ​ധി​കാ​രം ജ​ന​ങ്ങ​ളി​ലേ​ക്ക്’ എ​ന്ന ആ​പ്ത​വാ​ക്ക്യം മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട് , ജ​ന​ത്തി​ന്‍റെ പൂ​ർ​ണ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള വി​ക​സ​ന​വും സാ​മൂ​ഹീ​ക ഉ​ന്ന​മ​ന​വും സാ​ധ്യ​മാ​ക്കു​ക എ​ന്ന​താ​വും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ത​ന്‍റെ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും എ​ന്ന് മേ​ബി​ൾ പ​റ​യു​ന്നു.