കണിയാന്പറ്റ: വിളന്പുകണ്ടത്തു യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. എ.ഇ. ഗിരീഷ്, അമ്മദ് ചോലേരി, ജെയ്സണ്‍ കൊച്ചുപറന്പിൽ, ഷമീർ കിണറുള്ളതിൽ, മാണി തോട്ടത്തിൽ, എം.ജി. മനോജ്, തോമസ് കുന്പളക്കുഴി, വി.പി. ഷുക്കൂർ, ബഷീർ പഞ്ചാര എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥികളായ കെ.ബി. നസീമ, കാട്ടി ഗഫൂർ, ലാലി മോഹൻ, ജ്യോതി വിനോദ് എന്നിവർ പങ്കെടുത്തു.
കൽപ്പറ്റ: യുഡിഎഫ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ കണ്‍വീനർ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പൽ ചെയർമാൻ എ.പി. ഹമീദ് അധ്യക്ഷത വഹിച്ചു. പി.പി. ആലി, പി.കെ. കുഞ്ഞിമൊയ്തീൻ, റസാഖ് കൽപ്പറ്റ, ജി. വിജയമ്മ, സാലി റാട്ടക്കൊല്ലി, പി.പി. ഷൈജൽ എന്നിവർ പ്രസംഗിച്ചു. സ്ഥാനാർഥികൾ പങ്കെടുത്തു.