തെ​ര​ഞ്ഞെ​ടു​പ്പു​ചൂ​ടി​ൽ തി​ള​ച്ചു​മ​റി​ഞ്ഞു വെ​ള്ള​മു​ണ്ട
Friday, November 27, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പു​ചൂ​ടി​ൽ തി​ള​ച്ചു​മ​റി​യു​ക​യാ​ണ് വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​മു​ണ്ട ഡി​വി​ഷ​ൻ. യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ അ​ട​വു​ക​ളെ​ല്ലാം പ​യ​റ്റു​ക​യാ​ണ് എ​ൽ​ഡി​എ​ഫ്. ക​രു​ത്തു​തെ​ളി​യി​ക്കാ​ൻ ക​രു​ത്ത​നെ ഇ​റ​ക്കി ക​ളം നി​റ​യു​ക​യാ​ണ് ബി​ജെ​പി​യും. മു​സ്ലിം​ലീ​ഗ് മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​കെ. അ​സ്മ​ത്താ​ണ് ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ജ​ന​താ​ദ​ൾ-​എ​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വു​മാ​യ ജൂ​നൈ​ദ് കൈ​പ്പാ​ണി​യെ മു​ന്നി​ൽ നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പോ​രാ​ട്ടം. ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ൻ​ദാ​സാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ർ​ഡു​ക​ൾ മാ​ത്രം അ​ട​ങ്ങു​ന്ന​താ​ണ് മു​പ്പ​തി​നാ​യി​ര​ത്തി​ന​ടു​ത്തു സ​മ്മ​തി​ദാ​യ​ക​രു​ള്ള വെ​ള്ള​മു​ണ്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഇ​ത​ര ഡി​വി​ഷ​നു​ക​ളെ അ​പേ​ക്ഷി​ച്ചു വെ​ള്ള​മു​ണ്ട​യു​ടെ പ്ര​ത്യേ​ക​ത​യാ​ണി​ത്. 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ്-10,123, എ​ൽ​ഡി​എ​ഫ്-7,966, ബി​ജെ​പി-2,902 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ടു​നി​ല.
തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​രം​ഗ​ത്തു ക​ട്ട​യ്ക്കു​ക​ട്ട​യാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളും. കേ​ന്ദ്ര, സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും പ്രാ​ദേ​ശി​ക വി​ക​സ​ന​വു​മെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യ​ങ്ങ​ളാ​ണ്. മൂ​ന്നു സ്ഥാ​നാ​ർ​ഥി​ക​ളും ഡി​വി​ഷ​നി​ൽ ര​ണ്ടാം​ഘ​ട്ട പ​ര്യ​ട​ന​ത്തി​ലാ​ണ്. വാ​ർ​ഡു​ക​ളി​ൽ വീ​ടു​ക​ൾ ക​യ​റി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ചാ​ര​ണ​വും പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ൽ മു​സ്ലിം​ലീ​ഗി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് വെ​ള്ള​മു​ണ്ട. അ​തു​കൊ​ണ്ടു​ത​ന്നെ അ​സ്മ​ത്തി​ന്‍റെ വി​ജ​യ​ത്തി​ൽ യു​ഡി​എ​ഫി​നു സ​ന്ദേ​ഹ​മി​ല്ല.
യു​ഡി​എ​ഫി​നു​ള്ള മു​ൻ​തൂ​ക്കം മ​ന​സ്‌​സി​ലാ​ക്കി​യാ​ണ് ഡി​വി​ഷ​ൻ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്ത്ര​പ്ര​യോ​ഗ​ങ്ങ​ൾ. വെ​ള്ള​മു​ണ്ട​യ്ക്കു പു​റ​ത്തു​ള്ള​വ​രാ​ണ് ഡി​വി​ഷ​നി​ലെ യു​ഡി​എ​ഫ്, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ൾ. ത​ദ്ദേ​ശീ​യ​നാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ഈ ​ഘ​ട​ക​വും അ​നൂ​കൂ​ല​മാ​ക്കാ​നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ ശ്ര​മം.
വെ​ള്ള​മു​ണ്ട കൈ​പ്പാ​ണി മ​മ്മൂ​ട്ടി-​സു​ബൈ​ദ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 33 കാ​ര​നാ​യ ജൂ​നൈ​ദ്. ഭാ​ര്യ ജ​സ്ന​യും(​അ​ധ്യാ​പി​ക) ആ​ദി​ൽ ജി​ഹാ​ൻ, ജെ​സ ഫാ​ത്തി​മ എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് ജു​നൈ​ദ് പൊ​തു​രം​ഗ​ത്തു എ​ത്തി​യ​ത്. കോ​ള​ജ് പ​ഠ​ന​കാ​ല​ത്തു സോ​ഷ്യ​ലി​സ്റ്റ് സ്റ്റു​ഡ​ന്‍റ​സ് ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ ചേ​ർ​ന്നു.
2011ൽ ​വി​ദ്യാ​ർ​ഥി ജ​ന​താ​ദ​ളി​ന്‍റെ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യും യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​മേ​ഴ്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും ഉ​ള്ള ജു​നൈ​ദ് മ​നഃ​ശാ​സ്ത്ര​ത്തി​ൽ പി​ജി ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ന്യൂ​സ് പോ​ർ​ട്ട​ലാ​യ വൈ​ഡ് ലൈ​വ് ന്യൂ​സി​ന്‍റെ മാ​നേ​ജിം​ഗ് എ​ഡി​റ്റ​റും ജേ​ണ​ലി​സ്റ്റ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ മെം​ബ​റു​മാ​ണ്.
പ​ന​മ​രം പൂ​വ​ത്താ​ൻ​ക​ണ്ടി പ​രേ​ത​നാ​യ പോ​ക്ക​ർ-​ആ​യി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 51കാ​ര​നാ​യ അ​സ്മ​ത്ത്. ഭാ​ര്യ സാ​ജി​ത​യും മു​ഹ​മ്മ​ദ് ഡാ​നി​ഷ്, മു​ഹ​മ്മ​ദ് ഇ​ഷാം, മു​ഹ​മ്മ​ദ് സി​ദാ​ൻ, ഫാ​ത്തി​മ, മു​ഹ​മ്മ​ദ് റ​ബാ​ഹ് എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. കൗ​മാ​ര​കാ​ലം മു​ത​ൽ പൊ​തു​രം​ഗ​ത്തു സ​ജീ​വ​മാ​ണ് അ​സ്മ​ത്ത്. 2010ൽ ​പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കേ​ര​ള പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ന​മ​രം ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ചാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്.
കാ​ട്ടി​ക്കു​ളം മാ​നി​വ​യ​ൽ ച​ന്തു-​മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് 42കാ​ര​നാ​യ മോ​ഹ​ൻ​ദാ​സ്. ഭാ​ര്യ ശാ​ര​ദ​യും വൈ​ഷ്ണ​വ്ദാ​സ്, വി​നാ​യ​ക്ദാ​സ്, വ​രു​ണ്‍​ദാ​സ് എ​ന്നീ മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ന​ന്ത​വാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.