ടേ​ക്ക് ഓ​ഫ്; സം​വാ​ദം ന​ട​ത്തി
Monday, November 30, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ജി​ല്ലാ ശി​ശു​സം​ര​ക്ഷ യൂ​ണി​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ടേ​ക്ക് ഓ​ഫ് സം​വാ​ദ പ​രി​പാ​ടി​യി​ൽ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മോ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ.​രേ​ണു​ക തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. സി​വി​ൽ സ​ർ​വീ​സി​ലെ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചും പ​ഠ​ന പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും കു​ട്ടി​ക​ൾ ക​ള​ക്ട​റോ​ട് സം​ശ​യ​ങ്ങ​ൾ ചോ​ദി​ച്ചു.
തി​ക​ഞ്ഞ ല​ക്ഷ്യ​ബോ​ധ​വും അ​ടു​ക്കും ചി​ട്ട​യു​മു​ള്ള പ​ഠ​ന രീ​തി​യും പ​ര​ന്ന വാ​യ​ന​യു​മാ​ണ് കു​ട്ടി​ക​ളെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള പ​റ​ഞ്ഞു. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​കു​ന്ന സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ചൂ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​തി​നെ​ക്കു​റി​ച്ചും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.
ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് എ​തി​രെ കു​ട്ടി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​നാ​വ​ശ്യ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മ​യം ചെ​ല​വി​ട​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​തി​ജീ​വ​നം എ​ന്നി​വ​യെ കു​റി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​ഞ്ഞു.