കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ പു​ര​സ്കാ​രം കെ.​ജെ. ബേ​ബി​ക്ക്
Tuesday, December 1, 2020 11:51 PM IST
പു​ൽ​പ്പ​ള്ളി: ആ​ധു​നി​ക പു​ൽ​പ്പ​ള്ളി​യു​ടെ ശി​ൽ​പി കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന പു​ര​സ്കാ​രം എ​ഴു​ത്തു​കാ​ര​ൻ കെ.​ജെ. ബേ​ബി​ക്ക് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​റി​ന് രാ​വി​ലെ 10 ന് ​വി​ജ​യാ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി മേ​രി മാ​ത കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം പ്ര​ഫ​സ​ർ ജോ​സ​ഫ് കെ. ​ജോ​ബ് പു​ര​സ്കാ​രം സ​മ​ർ​പ്പി​ക്കും. 20,000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വു​മാ​ണ് സ​മ്മാ​നം. കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ സ്മ​ര​ണാ​ർ​ത്ഥം അ​ദേ​ഹ​ത്തി​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് പു​ര​സ്കാ​രം.
വ​യ​നാ​ട്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്കാ​ണ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം സാ​ഹി​ത്യ മേ​ഖ​ല​യി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യും ഗോ​ത്ര വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന​വി​ന്‍റെ സ്ഥാ​പ​ക​നു​മാ​ണ് കെ.​ജെ. ബേ​ബി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​റ​ളം ഡി​എ​ഫ്ഒ ഷ​ജ്ന ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എം. ​ഗം​ഗാ​ധ​ര​ൻ, എം.​ബി. സു​ധീ​ന്ദ്ര കു​മാ​ർ, ബാ​ബു ന​ന്പു​ടാ​കം, മാ​ത്യു മ​ത്താ​യി ആ​തി​ര, ടി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.