പനമരം ബ്ലോക്കിലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Tuesday, December 1, 2020 11:52 PM IST
ക​ൽ​പ്പ​റ്റ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട പ​ന​മ​രം ബ്ലോ​ക്കി​ലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. പ​ന​മ​രം ഗ​വ എ​ച്ച്എ​സ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ന് പ​ന​മ​രം ബ്ലോ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നൈ​സി റ​ഹ്മാ​ൻ, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ പി.​വി. ബേ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷി​ൻ ഉ​പ​യോ​ഗി​ക്കേ​ണ്ട രീ​തി, പോ​ളിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. പ​ന​മ​രം ബ്ലോ​ക്കി​ൽ 198 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലെ 198 പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​മാ​രും 198 ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും റി​സ​ർ​വ് ഓ​ഫീ​സ​ർ​മാ​രും പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തു.
പ​രി​ശീ​ല​നം രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യാ​ണ് ന​ട​ന്ന​ത്.