ആവേശമായി ഉമ്മൻ ചാണ്ടി
Sunday, December 6, 2020 12:54 AM IST
തളിപ്പറന്പ്: മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​ര്യ​ട​നം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി. ആ​ല​ക്കോ​ട്, ത​ളി​പ്പ​റ​ന്പ്, വാ​രം, ഉ​ളി​ക്ക​ൽ, വ​ള്ളി​ത്തോ​ട്, കേ​ള​കം, കോ​ള​യാ​ട്, പെ​രി​ങ്ങ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം നി​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സെ​ൽ​ഫി​യും പ്ര​വ​ർ​ത്ത​ക​രു​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളും യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന് പു​ത്ത​നു​ണ​ർ​വാ​യി.
കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കേ​ന്ദ്ര​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യും ജ​നാ​ധി​പ​ത്യ​ത്തെ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി പറഞ്ഞു. ഇ​വ​രു​ടെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​ത​യ്ക്കു​ള്ള തി​രി​ച്ച​ടി​യാ​കും ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ളി​പ്പ​റ​മ്പ് ടൗ​ണ്‍ സ്‌​ക്വ​യ​റി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭം ഇ​ന്ത്യ​യു​ടെ മ​ന​സാ​ക്ഷി​യോ​ടു​ള്ള ചോ​ദ്യ ചി​ഹ്ന​മാ​ണ്. ക​ര്‍​ഷ​ക​ന്‍റെ വി​കാ​രം ഇ​ന്ത്യ ഉ​ള്‍​ക്കൊ​ള്ള​ണം. ക​ര്‍​ഷ​ക​ന്‍റെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​ണം. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ സ​ര്‍​ക്കാ​ര്‍ സം​ഭ​രി​ക്ക​ണ​മെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ആ​വ​ശ്യ​പ്പെ​ട്ടു. മോ​ദി എ​തി​ര്‍​ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യ​പ്പോ​ള്‍ എ​തി​ര്‍​ക്കു​ന്ന​വ​ന്‍റെ വാ​യ​ട​പ്പി​ക്കു​ന്ന നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ്യു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ ഏ​ത് പ​ദ്ധ​തി നോ​ക്കി​യാ​ലും അ​തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​മോ അ​ഴി​മ​തി​യോ ക​ണ്ടെ​ത്താ​നാ​കും. ശ​ബ​രി​മ​ല വി​ധി വ​ന്ന​പ്പോ​ള്‍ അ​ത് ന​ട​പ്പാ​ക്കാ​ന്‍ ബ​ഹ​ളം വ​ച്ച​വ​ർ ഇ​പ്പോ​ൾ വോ​ട്ടി​നാ​യി അ​തി​ല്‍ നി​ന്നെ​ല്ലാം ഒ​ളി​ച്ചോ​ടേ​ണ്ടി വ​ന്നെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ കെ.​കെ. അ​ബ്ദു​റ​ഹ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​തീ​ശ​ന്‍ പാ​ച്ചേ​നി, പി.​ടി. മാ​ത്യു, എ​സ്.​മു​ഹ​മ്മ​ദ്, ജോ​ര്‍​ജ് വ​ട​ക​ര, സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​രും ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.