ആലക്കോട്: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി കിസാൻ മാർച്ച് നടത്തി.
ആലക്കോട് നിന്നാരംഭിച്ച മാർച്ച് കരുവഞ്ചാൽ ടൗണിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.ടി.എ. കോയ അധ്യക്ഷത വഹിച്ചു. എസ്. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.
എം.പി.എ. റഹീം, ടി.എൻ.എ. ഖാദർ, വി.എ. റഹീം, കെ. സലാഹുദ്ദീൻ, വി.വി. അബ്ദുള്ള, ജംഷീർ ആലക്കാട്, സി.കെ. മുഹമ്മദ്, എം.എ. ഖലീൽ റഹ്മാൻ, പി.ടി. മുഹമ്മദ്, റൗഫ് കൊയ്യം, അഡ്വ. ജാഫർ സാദിഖ്, അഷ്റഫ് ചുഴലി, നാസർ വളക്കൈ, കെ. മുഹമ്മദ് കുഞ്ഞി, എൻ.പി. സിദ്ദീഖ്, കെ.പി. അബ്ദുൾ റഹ്മാൻ, എ. അഹമ്മദ്കുട്ടി ഹാജി, പി.കെ. ഷംസുദ്ദീൻ, പി.എം. മുഹമ്മദ്കുഞ്ഞി, നൗഷാദ് കരുവഞ്ചാൽ, പി.കെ. ഹനീഫ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ദേവസ്യ പാലപ്പുറം, ബാലകൃഷ്ണൻ, പി.സി. ആയിഷ, ഷൈല കുമാരി എന്നിവർ പ്രസംഗിച്ചു.