അ​ന​ർ​ഹ​ റേഷൻ കാർഡുകൾ പിടികൂടി
Sunday, January 24, 2021 2:30 AM IST
ശ്രീ​ക​ണ്ഠ​പു​രം: അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന/​അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി റെ​യ്ഡ് വ്യാ​പ​ക​മാ​ക്കി ത​ളി​പ്പ​റ​മ്പ് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ. ഇ​ന്ന​ലെ വ​ര​ഡൂ​ൽ, തേ​ർ​ളാ​യി മേ​ഖ​ല​ക​ളി​ൽ 55 ഓ​ളം വീ​ടു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 അ​ന​ർ​ഹ മു​ൻ​ഗ​ണ​ന കാ​ർ​ഡു​ക​ളും മൂ​ന്ന് അ​ന്ത്യോ​ദ​യ കാ​ർ​ഡു​ക​ളും ആ​റ് സ​ബ്സി​ഡി കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പ​ല മു​ൻ​ഗ​ണ​ന കാ​ർ​ഡി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ ഏ​ക്ക​ർ ക​ണ​ക്കി​ന് സ്ഥ​ല​മു​ള​ള​വ​രും നാ​ലു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി​രു​ന്നു.

വ്യാ​ജ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശ​പ്പെ​ടു​ത്തി​യ കാ​ർ​ഡു​ക​ൾ പൊ​തു വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​ത് കൂ​ടാ​തെ ഉ​ട​മ​ക​ളി​ൽ നി​ന്ന് പി​ഴ​യും ദു​രു​പ​യോ​ഗം ചെ​യ്ത റേ​ഷ​ന്‍റെ വി​പ​ണി വി​ല ഇ​ടാ​ക്കി പ്രോ​സി​ക്യൂ​ഷ​ന് വി​ധേ​യ​രാ​ക്കു​മെ​ന്നും സ​പ്ലൈ ഓ​ഫീ​സ​ർ ടി.​ആ​ർ. സു​രേ​ഷ് അ​റി​യി​ച്ചു. എ​ൻ​എ​ഫ്എ​സ്എ നി​യ​മം ന​ട​പ്പാ​ക്കി​യ​ത് മു​ത​ൽ ഇ​തു​വ​രെ​യാ​യി 5,55,000 രൂ​പ പി​ഴ​യീ​ടാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രും. വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 04602 203128 ന​മ്പ​റി​ൽ അ​റി​യി​ക്കാം. റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. ക​ന​ക​ൻ, ബു​ഷ്റാ​ബി, സി.​കെ. മ​ധു എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.