കൂത്തുപറന്പ് മണ്ഡലം
Saturday, February 27, 2021 1:32 AM IST
കൂ​ത്തു​പ​റ​ന്പ്: കൂ​ത്തു​പ​റ​ന്പ് എ​ന്നു​കേ​ട്ടാ​ൽ ക​ടും​ചു​വ​പ്പാ​ണ് ആ​രു​ടെ​യും മ​ന​സി​ൽ തെ​ളി​ഞ്ഞു​വ​രി​ക.
മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​ക്കു വൈ​കാ​രി​ക​മാ​യി ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ലം. അ​ഞ്ചു യു​വ​സ​ഖാ​ക്ക​ളെ ര​ക്ത​സാ​ക്ഷി​ക​ളാ​ക്കി​യ വെ​ടി​വ​യ്പി​ന്‍റെ മു​ഴ​ക്കം വി​ട്ടൊ​ഴി​യാ​തെ നി​ൽ​ക്കു​ന്ന പ്ര​ദേ​ശം. എ​ന്നാ​ൽ, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ശേ​ഷം ന​ട​ന്ന 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ഷ്ട്രീ​യ​കേ​ര​ള​ത്തെ അ​ന്പ​ര​പ്പി​ച്ചു കൂ​ത്തു​പ​റ​ന്പ് വ​ല​തു​പ​ക്ഷ​ത്തേ​ക്ക് ചാ​ഞ്ഞു.
യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​യാ​യ ജ​ന​താ​ദ​ൾ-​യു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി കെ.​പി. മോ​ഹ​ന​ന്‍റെ വി​ജ​യം 3,303 വോ​ട്ടി​നാ​യി​രു​ന്നു. 1970 മു​ത​ൽ ന​ട​ന്ന പ​ത്തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ജ​യി​ച്ച സി​പി​എം മ​ത്സ​രി​ക്കാ​തെ അ​ന്ന് മാ​റി​നി​ന്നു.
ഘ​ട​ക​ക​ക്ഷി പോ​ലു​മ​ല്ലാ​ത്ത ഐ​എ​ൻ​എ​ലി​ന്‍റെ എ​സ്.​എ. പു​തി​യ​വ​ള​പ്പി​ലാ​യി​രു​ന്നു കെ.​പി. മോ​ഹ​ന​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ സി​പി​എം മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​യാ​യി​രു​ന്ന കെ.​പി. മോ​ഹ​ന​നെ എ​ൽ​ഡി​എ​ഫി​ലെ ശൈ​ല​ജ പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം തി​രി​കെ​പി​ടി​ച്ചു.12,291 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ശൈ​ല​ജ വി​ജ​യി​ച്ച​ത്.
സാ​ധ്യ​ത​ക​ൾ...
യു​ഡി​എ​ഫി​ൽ​നി​ന്ന് വീ​ണ്ടും എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ ലോ​ക്താ​ന്ത്രി​ക് വി​ഭാ​ഗ​ത്തി​നു ത​ന്നെ​യാ​യി​രി​ക്കും എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ സീ​റ്റ് ന​ൽ​കാ​ൻ സാ​ധ്യ​ത. അ​ങ്ങ​നെ​യെ​ങ്കി​ൽ, കെ.​പി. മോ​ഹ​ന​ൻ​ത​ന്നെ​യാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി. ശൈ​ല​ജ മ​ണ്ഡ​ലം മാ​റി പേ​രാ​വൂ​രോ മ​ട്ട​ന്നൂ​രോ മ​ത്സ​രി​ച്ചേ​ക്കാം. യു​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​യാ​യ ലീ​ഗി​നാ​യി​രി​ക്കും കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ലം ന​ൽ​കു​ക. മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്‌​ദു​ൾ ക​രീം ചേ​ലേ​രി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​ബൈ​ർ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്, ജി​ല്ലാ നേ​താ​വ് പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു​കേ​ൾ​ക്കു​ന്ന​ത്.

ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...
2019-ൽ ​ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന കൂ​ത്തു​പ​റ​ന്പ് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​മു​ര​ളീ​ധ​ര​ന് 4133 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ 23,831 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ചു.
മ​ണ്ഡ​ല​പ​രി​ധി​ക്കു​ള്ളി​ൽ വ​രു​ന്ന കൂ​ത്തു​പ​റ​ന്പ് ന​ഗ​ര​സ​ഭ​യി​ലും മൊ​കേ​രി, പാ​ട്യം, കോ​ട്ട​യം, കു​ന്നോ​ത്തു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ട​തി​ന് വ​ൻ​ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​പ്പോ​ൾ പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ലും തൃ​പ്പ​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ നേ​ടാ​നാ​യ​ത്.
കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നീ​ണ്ട പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ണ​യാ​കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.
കൂ​ത്തു​പ​റ​ന്പ് ആ​ശു​പ​ത്രി വി​ക​സ​നം, പാ​നൂ​ർ ആ​ശു​പ​ത്രി, കൂ​ത്തു​പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, പാ​നൂ​ർ-​ത​ല​ശേ​രി സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി, കോ​ട്ട​യം കു​ടി​വെ​ള്ള പ​ദ്ധ​തി, സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണം, കൂ​ത്തു​പ​റ​ന്പ് സ്റ്റേ​ഡി​യം നി​ർ​മാ​ണം തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് എ​ടു​ത്തു​പ​റ​യാ​നു​ണ്ട്.
ബി​ജെ​പി​ക്ക് വോ​ട്ടു​ബാ​ങ്കു​ള്ള ജി​ല്ല​യി​ലെ അ​പൂ​ർ​വം സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ൽ വ​രു​ന്ന പാ​നൂ​ർ മേ​ഖ​ല. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27,120 വോ​ട്ടു​ക​ളാ​ണ് ബി‌​ജെ​പി ഉ​ൾ​പ്പെ​ടു​ന്ന എ​ൻ​ഡി​എ മു​ന്ന​ണി​ക്ക് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ മ​ണ്ഡ​ല​ത്തി​ൽ വോ​ട്ട് വ​ർ​ധി​ക്കു​മെ​ന്ന് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ടു​ന്നു. ബി​ജെ​പി പി​ടി​ക്കു​ന്ന വോ​ട്ടി​ന് ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​നു​ള​ള്ള ശ​ക്തി​യു​ണ്ട്.