"സ​ർ​ക്കാ​ർ ബ​സു​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്നു'
Thursday, March 4, 2021 1:26 AM IST
ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ലെ ബ​സു​ട​മ​ക​ൾ സ​ർ​ക്കാ​ർ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് കാ​ന​ന്നൂ​ർ ഡി​സ്ട്രി​ക്ട് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ.
എം​ടി ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ 2020 ഒ​ക്ടോ​ബ​ർ 31 ന് ​പ​ക​രം എ​ല്ലാ ഫീ​സു​ക​ളും അ​ട​യ്ക്കേ​ണ്ട കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ന് വി​രു​ദ്ധ​മാ​യി എം​ടി ര​ജി​സ്ട്രേ​ഷ​ൻ പി​ഴ​യോ​ടു കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ലേ​ബ​ർ ഓ​ഫീ​സി​ൽ​നി​ന്ന് നോ​ട്ടീ​സ് അ​യ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ​അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള സ​ർ​ക്കാ​ർ എ​ന്തി​നാ​ണ് സാ​ന്പ​ത്തി​ക പ്ര​യാ​സം ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ബ​സു​ട​മ​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​തെ​ന്ന് അ​റി​യി​ല്ല. സ്വ​കാ​ര്യ​ബ​സു​ക​ൾ 1,000 വും 2000 ​വും ന​ഷ്ടം സ​ഹി​ച്ചാ​ണ് നി​ല​വി​ലെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. അ തിനാൽ എം​ടി ര​ജി​സ്ട്രേ​ഷ​ൻ പി​ഴ ഒ​ഴി​വാ​ക്കി പു​തു​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക്കി​ത്ത​ര​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.